പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗങ്ങൾ അടുത്തമാസം മടങ്ങിയെത്തും
text_fieldsനിർമാണം പുരോഗമിക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി കെട്ടിടം
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽനിന്ന് കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റിയ ശസ്ത്രക്രിയ വിഭാഗങ്ങൾ അടുത്തമാസം തിരികയെത്തും. ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്ന ബി ആൻഡ് സി ബ്ലോക്കിന് ബലക്ഷയം സംഭവിച്ചതോടെയാണ് കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ബി ആൻഡ് സി ബ്ലോക്കിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഇവയുടെ പ്രവർത്തനം പുനഃസ്ഥാപിക്കും.
നിലവിൽ ബി ആൻഡ് സി ബ്ലോക്ക് നവീകരണം അവസാനഘട്ടത്തിലാണ്. തൂണുകൾ ബലപ്പെടുത്തിയായിരുന്നു നവീകരണം. ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികളും നടന്നുവരികയണ്. ഫെബ്രുവരി പകുതിയോടെ ജോലി പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പിന്നാലെ ഫെബ്രുവരി അവസാന ആഴ്ചയിലോ മാർച്ച് ആദ്യമോ ശസ്ത്രക്രിയ വിഭാഗം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. കോന്നിയിലേക്ക് മാറ്റിയ ഉപകരണങ്ങൾ അടക്കം തിരിച്ചെത്തിക്കും. ഡോക്ടർമാരും മടങ്ങിയെത്തും. ഗൈനക്കോളജി, അസ്ഥിരോഗ വിഭാഗം, ജനറൽ സർജറി, ഇ.എൻ.ടി എന്നീ വിഭാഗങ്ങളാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. അടിയന്തരാവശ്യങ്ങൾക്ക് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മൈനർ ഓപറേഷൻ തിയേറ്റർ നിലനിർത്തിയായിരുന്നു മാറ്റം.
ഒ.പി ബ്ലോക്ക് കെട്ടിടം നിർമാണം അന്തിമഘട്ടത്തിൽ
ജനറൽ ആശുപത്രി ഒ.പി ബ്ലോക്കിന്റെയും ക്രിട്ടിക്കൽ കെയർ യൂനിറ്റിന്റെയും ആദ്യഘട്ട നിർമാണം അതിവേഗം പുരോഗമിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് ഉദ്ഘാടനം ലക്ഷ്യമിട്ട് വേഗത്തിലാണ് പണി. നിലവിൽ ജോലി 60 ശതമാനം പിന്നിട്ടിട്ടുണ്ട്.
ഒ.പി ബ്ലോക്കിന്റെ അഞ്ച് നില കെട്ടിടവും ക്രിട്ടിക്കൽ കെയർ യൂനിറ്റിന്റെ രണ്ടു നില കെട്ടിടവും പൂർത്തിയായി. ഒ.പി ബ്ലോക്കിൽ പ്ലംബിങ്, ഇലക്ട്രീഷ്യൻ ജോലികൾ പൂർത്തിയാകാനുണ്ട്. മാർച്ച് ആദ്യവാരത്തോടെ ആദ്യഘട്ട നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കഴിഞ്ഞ വർഷമാണ് കെ നിർമാണം പുരോഗമിക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയ ഒ.പി കെട്ടിടംട്ടിടനിർമാണം ആരംഭിച്ചത്. രണ്ടു കെട്ടിടങ്ങളുടെയും നിർമാണത്തിന് 45.91 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. പുതിയ ഒ.പി ബ്ലോക്ക് നിർമാണത്തിന് 22.16 കോടി രൂപയും ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണത്തിന് 23.75 കോടി രൂപയുമാണ് അനുവദിച്ചത്. നബാർഡ് പദ്ധതി വഴിയാണ് ഒ.പി ബ്ലോക്ക് നിർമിക്കുന്നത്.
സ്പെഷാലിറ്റി ഒ.പികൾ, ഫാർമസി, ലാബ് സൗകര്യം, വെയിറ്റിങ് ഏരിയ, രജിസ്ട്രേഷൻ എന്നീ സംവിധാനങ്ങളാണ് അത്യാധുനിക ഒ.പി ബ്ലോക്കിൽ സജ്ജമാക്കുന്നത്. ക്രിട്ടിക്കൽ കെയർ ബ്ലോക്കിൽ ട്രയേജ് സംവിധാനങ്ങളോട് കൂടിയ ആധുനിക അത്യാഹിത വിഭാഗം, ഐ.സി.യു, എച്ച്.ഡി.യു, ഐസോലേഷൻ വാർഡുകൾ, ഡയാലിസിസ് യൂനിറ്റ്, ഓപറേഷൻ തീയേറ്ററുകൾ എന്നീ സൗകര്യങ്ങളുണ്ടാകും. ആദ്യഘട്ടത്തിൽ ക്രിട്ടിക്കൽ കെയർ യൂനിറ്റിനൊപ്പം പാർക്കിങ്ങിനായുള്ള അണ്ടർ ഗ്രൗണ്ടും ക്രമീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

