Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ടയിൽ...

പത്തനംതിട്ടയിൽ സ​പ്ലൈകോ അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കും

text_fields
bookmark_border
പത്തനംതിട്ടയിൽ സ​പ്ലൈകോ അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കും
cancel

പ​ത്ത​നം​തി​ട്ട: സ​​പ്ലൈ​കോ കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മാ​യി. പ​ത്ത​നം​തി​ട്ട പീ​പി​ൾ​സ്​ ബ​സാ​റി​ൽ​നി​ന്ന്​ 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ സേ​വ​നം ല​ഭി​ക്കും.

വാ​ഹ​ന കൂ​ലി, ര​ണ്ട്​ കി​ലോ​മീ​റ്റ​ർ വ​രെ 40രൂ​പ​യും ഇ​തി​ന്​ മു​ക​ളി​ൽ അ​ഞ്ച്​ കി​ലോ​മീ​റ്റ​ർ വ​രെ 60 രൂ​പ​യും 10 കി​ലോ​മീ​റ്റ​ർ വ​രെ 100രൂ​പ​യും ബി​​ല്ലി​നൊ​പ്പം ഇ​ടാ​ക്കും. 20 കി​ലോ വ​രെ തൂ​ക്ക​മു​ള്ള വ​സ്​​തു​ക്ക​ൾ​ക്ക്​ ഓ​ർ​ഡ​ർ ന​ൽ​കാം.

ഒ​രു​മ​ണി വ​രെ ല​ഭി​ക്കു​ന്ന ഓ​ർ​ഡ​റു​ക​ൾ ഉ​ച്ച​ക്കു​ശേ​ഷ​വും, ഉ​ച്ച​ക്കു​ശേ​ഷ​മു​ള്ള ഓ​ർ​ഡ​റു​ക​ൾ അ​ടു​ത്ത​ദി​വ​സ​വും വി​ത​ര​ണം ചെ​യ്യും. സ​ബ്​​സി​ഡി ഇ​ന​ങ്ങ​ൾ​ക്ക്​ ഡോ​ർ ഡെ​ലി​വ​റി ഇ​ല്ല. 9446441524, 9495433645 ന​മ്പ​റു​ക​ളി​ൽ ഫോ​ൾ കോ​ളി​ലൂ​ടെ​യോ വാ​ട്​​സ്​​ആ​പ്പി​ലോ ഓ​ർ​ഡ​ർ ന​ൽ​കാം.

Show Full Article
TAGS:Supplyco lokdown 
News Summary - Supplyco will deliver essentials home in Pathanamthitta
Next Story