Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സബ്സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ്: സപ്ലൈകോ ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ

text_fields
bookmark_border
സബ്സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ്: സപ്ലൈകോ ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ
cancel

പത്തനംതിട്ട: സപ്ലൈകോ വില്‍പനശാലകളില്‍ സബ്സിഡി ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതിന് പറക്കോട് ഡിപ്പോയിലെ സീനിയര്‍ അസിസ്റ്റന്റിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഫെബ്രുവരി മാസത്തില്‍ ആവശ്യമായ ഉല്‍പന്നങ്ങള്‍ക്കായുള്ള ഇന്റന്റ് നിര്‍ദേശിച്ചിരുന്ന പ്രകാരം ജനുവരി മാസത്തില്‍ തന്നെ നല്‍കാന്‍ തയാറാകാത്തതിനാല്‍ സാധനങ്ങള്‍ സ്റ്റോക്ക് ഔട്ട് ആവുകയും പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാതാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

പറക്കോട് ഡിപ്പോയിലെ സീനിയര്‍ അസിസ്റ്റന്റ് എ. സനിത കുമാരിയെയാണ് മാനേജിങ് ഡയറക്ടര്‍ സസ്പെന്റ് ചെയ്തത്. പൊതുജനങ്ങള്‍ക്ക് സപ്ലൈകോയുടെ ഔട്ട്ലെറ്റുകളിലൂടെ സബ്സിഡി ഉല്‍പന്നങ്ങളും സബ്സിഡി ഇതര ഉല്‍പന്നങ്ങളും പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി വിലക്കയറ്റം തടഞ്ഞുനിര്‍ത്താനുള്ള സര്‍ക്കാര്‍ നയം ദുര്‍ബലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ജി.ആര്‍.അനില്‍ സപ്ലൈകോ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Supplyco official suspended for lack of subsidized goods
Next Story