Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവേനൽ രൂക്ഷം; ഡാമുകളിൽ...

വേനൽ രൂക്ഷം; ഡാമുകളിൽ ജലനിരപ്പ് താഴുന്നു

text_fields
bookmark_border
വേനൽ രൂക്ഷം; ഡാമുകളിൽ ജലനിരപ്പ് താഴുന്നു
cancel
camera_altപ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: വേ​ന​ൽ രൂ​ക്ഷ​മാ​യ​തോ​ടെ ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പ് അ​തി​വേ​ഗം താ​ഴു​ന്നു. ക​ക്കി​യി​ൽ 35 ശ​ത​മാ​ന​വും പ​മ്പ​യി​ൽ 20 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​മാ​ണ് ജ​ല​നി​ര​പ്പ്. നി​ല​വി​ലു​ള്ള രീ​തി​യി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം തു​ട​ർ​ന്നാ​ൽ പ​ര​മാ​വ​ധി ഒ​ന്ന​ര മാ​സ​ത്തെ ഉ​പ​യോ​ഗ​ത്തി​നു​ള്ള വെ​ള്ളം മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

985.45 മീ​റ്റ​ർ ശേ​ഷി​യു​ള്ള ക​ക്കി-​ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ൽ 961.74 മീ​റ്റ​റും 986.33 മീ​റ്റ​ർ ശേ​ഷി​യു​ള്ള പ​മ്പാ​ഡാ​വി​ൽ 963.35 മീ​റ്റ​റു​മാ​ണ് ജ​ല​നി​ര​പ്പ്. വെ​ള്ള​ത്തി​ന്റെ കു​റ​വു മൂ​ലം പ​ക​ൽ സ​മ​യം ഉ​ൽ​പാ​ദ​നം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​വ​ർ​ഷം 1338 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ അ​ണ​ക്കെ​ട്ടു​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി കെ.​എ​സ്.​ഇ.​ബി കാ​ല​ങ്ങ​ളാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ല​ന്ന ആ​േ​ക്ഷ​പ​വു​മു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി ജ​ല​സം​ഭ​ര​ണി​ക​ളു​ടെ അ​ടി​ത്ത​ട്ടി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ച​ളി, സ്ളൂ​യി​ഡ് വാ​ൽ​വ് തു​റ​ന്നു​വി​ട്ട് നീ​ക്കം​ചെ​യ്യാ​ൻ ശ്ര​മി​ക്കാ​ത്ത​തി​നാ​ൽ ഡാ​മി​ന്റെ സം​ഭ​ര​ണ ശേ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

ക​ക്കി, പ​മ്പാ ജ​ല​സം​ഭ​ര​ണി​ക​ളെ 3200 മീ​റ്റ​ർ നീ​ള​മു​ള്ള തു​ര​ങ്കം വ​ഴി ബ​ന്ധി​പ്പി​ച്ചാ​ണ് മൂ​ഴി​യാ​റി​ലെ പ​വ​ർ ഹൗ​സി​ലേ​ക്ക് പെ​ൻ​സ്റ്റോ​ക്ക് പൈ​പ്പു​ക​ൾ വ​ഴി വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്.

ഈ ​ജ​ലം ഉ​പ​യോ​ഗി​ച്ച് ആ​റ് ജ​ന​റേ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം. എ​ന്നാ​ൽ ര​ണ്ട്, നാ​ല് ജ​ന​റേ​റ്റ​റു​ക​ൾ വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. പ​ദ്ധ​തി ക​മീ​ഷ​ൻ ചെ​യ്ത ശേ​ഷം ആ​ദ്യ​മാ​യാ​ണ് ര​ണ്ടാം ന​മ്പ​ർ ജ​ന​റേ​റ്റ​റി​ന്റെ ട​ർ​ബൈ​ൻ ഷാ​ഫ്റ്റ്, സ്കേ​റ്റ​ർ അ​ട​ക്ക​മു​ള്ള പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ മാ​റ്റു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സ​ത്തോ​ടെ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നാ​ലാം ന​മ്പ​ർ ജ​ന​റേ​റ്റ​റി​ന്റെ​യും വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വൈ​കാ​തെ പൂ​ർ​ത്തി​യാ​കും. എ​ന്നാ​ൽ വെ​ള്ളം കു​റ​വാ​യ​തി​നാ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

ഇ​പ്പോ​ൾ നാ​ല് ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ ജ​ല​മാ​ണ് വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​നാ​യി പ്ര​തി​ദി​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തേ രീ​തി​യി​ൽ ഉ​പ​യോ​ഗം തു​ട​ർ​ന്നാ​ൽ ജൂ​ണി​ന് മു​മ്പ് ജ​ല നി​ര​പ്പ് കേ​വ​ലം 10 ശ​ത​മാ​നം മാ​ത്ര​മാ​കും.

ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ൽ നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​നു ശേ​ഷം പു​റ​ന്ത​ള​ളു​ന്ന ജ​ലം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച് ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ലും ഉ​ൽ​പാ​ദ​നം കു​റ​ച്ചി​ട്ടു​ണ്ട്. ക​ക്കാ​ട്ടാ​റി​ലെ ജ​ലം മൂ​ഴി​യാ​റി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് ക​ക്കാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി (50 മെ​ഗാ​വാ​ട്ട്) പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ള്ളു​ങ്ക​ൽ ഇ.​ഡി.​സി.​എ​ൽ, കാ​രി​ക്ക​യം ശ്രീ​അ​യ്യ​പ്പാ ഹൈ​േ​ഡ്രാ ഇ​ല​ക്ട്രി​ക്, മ​ണി​യാ​ർ കാ​ർ​ബോ​റാ​ണ്ടം, പെ​രു​നാ​ട് പ​ദ്ധ​തി എ​ന്നി​വ​യി​ൽ എ​ല്ലാം പ​ക​ൽ സ​മ​യം വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നി​ല്ല. വൈ​കു​ന്നേ​രം ആ​റു മു​ത​ലു​ള്ള പീ​ക്ക് ലോ​ഡ് സ​മ​യ​ത്ത് മാ​ത്ര​മാ​ണ് ഉ​ൽ​പാ​ദ​നം. ചെ​റു​കി​ട പ​ദ്ധ​തി​ക​ളി​ലെ ഏ​റ്റ​വും വ​ലി​യ ഡാ​മാ​യ മൂ​ഴി​യാ​റി​ലും ജ​ല​നി​ര​പ്പ് തീ​രെ കു​റ​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DamsPathanamthitalocal news. pathanamthitta
News Summary - Summer is intense; water levels in dams are dropping
Next Story