സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയുടെ ആത്മഹത്യ; നേതാക്കൾക്കെതിരെ നടപടി ഉണ്ടാകും
text_fieldsകോന്നി: നിരന്തര ഭീഷണിയെ തുടർന്ന് സി.പി.എമ്മിെൻറ മുൻ കോന്നി ലോക്കൽ സെക്രട്ടറി തൂങ്ങിമരിച്ച സംഭവത്തിൽ ആരോപണവിധേയരായ നേതാക്കൾക്കെതിരെ പാർട്ടി നടപടി ഉണ്ടാകും. സംഭവത്തിൽ സി.പി.എം കോന്നി ഏരിയ നേതൃത്വമാണ് പ്രതിക്കൂട്ടിൽ. പാർട്ടിക്കാരിൽനിന്നുള്ള ഭീഷണിയെ തുടർന്ന് കോന്നി വട്ടക്കാവ് ചരിവുകാലായിൽ ഓമനക്കുട്ടൻ (51) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ വീടിനോട് ചേർന്ന ഷെഡിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.
10 വർഷം സി.പി.എമ്മിെൻറ ലോക്കൽ സെക്രട്ടറിയായിരുന്നു ഓമനക്കുട്ടൻ. സ്ഥാനമൊഴിഞ്ഞ ശേഷം രണ്ടു വർഷത്തോളമായി പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നില്ല. പാർട്ടി ഭരണത്തിലുള്ള കോന്നി റീജനൽ കോഓപറേറ്റിവ് സൊസൈറ്റിയുടെ പയ്യനാമൺ ശാഖയിൽ ഡെയ്ലി കലക്ഷൻ ഏജൻറായി ജോലി ഉണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോന്നി പഞ്ചായത്ത് 13ാം വാർഡിലെ സി.പി.എം സ്ഥാനാർഥി പരാജയപ്പെട്ടതിെൻറ പേരിലാണ് ഓമനക്കുട്ടനുനേരേ പ്രാദേശിക പാർട്ടി നേതാക്കളിൽനിന്ന് ഭീഷണി ഉണ്ടായത്. ഈ വാർഡിൽ ക്ഷേമപെൻഷൻ വിതരണം ചെയ്തിരുന്നതും ഓമനക്കുട്ടനാണ്. ബാങ്കിലെ ബോർഡ് മെംബർ ലൈജുവാണ് ഇവിടെ മത്സരിച്ച് തോറ്റത്. തോൽവിയുടെ ഉത്തരവാദിത്തം ആരോപിച്ച് നേതാക്കൾ ഭീഷണി മുഴക്കുകയും സമുഹമാധ്യമങ്ങൾ വഴി അപമാനിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് തൊട്ടടുത്ത ദിവസം പ്രാദേശിക സി.പി.എം.-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞുനിർത്തി 'നിന്നെ വെള്ളപുതപ്പിച്ച് കിടത്തുമെന്ന്' ഭീഷണിമുഴക്കി.
ജോലി കളയുമെന്ന ഭീഷണിയും ഉണ്ടായിരുന്നുവെന്ന് ഭാര്യ രാധ പിന്നീട് പറഞ്ഞു. ജോലി കളയുമെന്ന ഭീഷണിയാണ് ഒാമനക്കുട്ടെൻറ ആത്മഹത്യക്ക് കാരണെമന്നും പാർട്ടി നേതൃത്വത്തിെൻറ പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. ഓമനക്കുട്ടെന ഉപദ്രവിക്കരുതെന്ന് ആപേക്ഷിച്ച് ഭാര്യ രാധയും മറ്റ് ചില ബന്ധുക്കളും പാർട്ടി ഏരിയ നേതാക്കളിൽ ചിലരെ സമീപിച്ചിരുന്നു. എന്നാൽ, ഇവരുടെ ഭാഗത്തുനിന്ന് ഭീഷണിയുടെ സ്വരത്തിൽ തന്നെയായിരുന്നു സംസാരം. ഓമനക്കുട്ടെൻറ സംസ്കാര ചടങ്ങിൽ എം.എൽ.എ ജനീഷ്കുമാറും, ജില്ല സെക്രേട്ടറിയറ്റ് അംഗം അഡ്വ. ആർ. സനൽകുമാറും മാത്രമാണ് പെങ്കടുത്തത്. അടുത്ത ദിവസം ചേരുന്ന പാർട്ടി ജില്ല കമ്മിറ്റി വിഷയം ചർച്ചചെയ്യുമെന്ന് ജില്ല നേതാക്കൾ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

