കുടിവെള്ളത്തിനായി ജില്ല ആസ്ഥാനത്ത് ജനപ്രതിനിധികളുടെ സമരം
text_fieldsവാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ പത്തനംതിട്ട നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപരോധിക്കുന്നു
പത്തനംതിട്ട: കുടിവെള്ളത്തിനായി പത്തനംതിട്ട നഗരസഭ കൗൺസിലർമാരുടെ സമരം. കല്ലറക്കടവ് വാട്ടർ അതോറിറ്റി ഓഫിസിൽ ഉദ്യോഗസ്ഥരെ കൗൺസിലർമാരുടെ നേത്യത്വത്തിൽ ഉപരോധിച്ചു. ഒരാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിനെ ത്തുടർന്ന് സമരം തൽക്കാലം അവസാനിപ്പിച്ചു. അസി. എൻജിനീയർ സതീദേവിയെ ഉപരോധിച്ച ജനപ്രതിനിധികൾ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാതെ പുറത്തുപോകിെല്ലന്ന് അറിയിച്ചു. വെള്ളിയാഴ്ച മുതൽ കൂടുതൽ വെള്ളം തുറന്നുവിടാൻ ധാരണയായി. സമരം നടക്കുന്നതറിഞ്ഞു സ്ഥലത്തില്ലായിരുന്ന എക്സി. എൻജിനീയർ ഹരികുമാർ എ.ഇയുടെ മുറിയിലെത്തി സമരക്കാരുമായി സംസാരിച്ചു.
ജോലി ചെയ്യാൻ ആവശ്യമായ ഉദ്യേഗസ്ഥർ ഇെല്ലന്നത് എക്സി. എൻജിനീയറും സമ്മതിച്ചു. ഉപഭോക്താക്കൾ കൂടിയതാണ് ജലക്ഷാമത്തിനു പ്രധാന കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടുമാസം മുമ്പുവരെ ഒരു കുഴപ്പവുമില്ലാതിരുന്നിടത്തും ഇപ്പോൾ പ്രശ്നങ്ങളാെണന്നും പൊട്ടിയ പൈപ്പുകൾപോലും നന്നാക്കാൻ ശ്രമിക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാെണന്നും കൗൺസിലർമാരും പറഞ്ഞു. എന്നാൽ റോഡ് കുഴിക്കാൻ പി.ഡബ്ല്യു.ഡി അനുവാദം നൽകാൻ താമസിക്കുന്നതാണ് പൈപ്പുകളുടെ ചോർച്ച മാറ്റാൻ താമസം വരുന്നതെന്ന് എ.ഇ പറഞ്ഞു.
ജനപ്രതിനിധികളുടെ പരാതികൾക്ക് പരിഹാരം കണ്ടെത്താൻ പരമാവധി ശ്രമിക്കുന്നുവെന്നും ഇതിെൻറ ഭാഗമായി വെള്ളിയാഴ്ച മുതൽ കൂടുതൽ വെള്ളം തുറന്നുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുടർച്ചയായി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കിണറ്റിലേക്കും ടാങ്കുകളിലേക്കും ഹോസ് വലിച്ച് വെള്ളമെടുക്കുന്നവർക്കെതിരെ നടപടി സീകരിക്കും. പൊട്ടിയ പൈപ്പുകൾ മാറ്റുന്നതിനായി റോഡ് കുഴിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽനിന്ന് കാലതാമസം ഉണ്ടാകാതിരിക്കാൻ നഗരസഭ കത്ത് നൽകും. ആവശ്യമെങ്കിൽ വെള്ള വിതരണത്തിലെ സമയക്രമീകരണത്തിൽ മാറ്റം വരുത്തുന്നതിനെ കുറിച്ചും ആലോചിക്കുമെന്നുംഎക്സി. എൻജിനീയർ പറഞ്ഞു. വേനലായതോടെ പത്തനംതിട്ട നഗരസഭ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമമാണ്. നഗരത്തിൽ കൂടുതൽ പേരും പൈപ്പ്വെള്ളത്തെയാണ് ആശ്രയിക്കുന്നത്. പല സ്ഥലത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുേമ്പാഴും നന്നാക്കാൻ തയാറല്ല. നാട്ടുകാർ വിലകൊടുത്ത് വെള്ളം വാങ്ങുകയാണിപ്പോൾ.
കുടിവെള്ള വിതരണം നഗരസഭയുടെ അധീനതയിലെല്ലങ്കിലും ഇത് നഗരസഭയുടെ ചുമതലയിലാണെന്ന് ധരിച്ചിരിക്കുന്നതിനാൽ ജനങ്ങൾ നഗരസഭ കൗൺസിലർമാരെയാണ് കുറ്റപ്പെടുത്തുന്നതെന്നും പ്രതിഷേധം വ്യാപകമാെണന്നും കൗൺസിലർമാർ പറഞ്ഞു.
പരാതികൾ പറഞ്ഞാൽ ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കില്ല. വെള്ള ക്ഷാമമുള്ള സ്ഥലത്ത് പരിശോധനക്ക് പോകില്ല. ഫീൽഡ് പരിശോധനക്ക് ഓവർസിയർമാരും എത്താറില്ല. തുടങ്ങി നിരവധി പരാതികൾ കൗൺസിലർമാർ ഉന്നയിച്ചു. മുൻ നഗരസഭ ചെയർമാൻ അഡ്വ. എ. സുരേഷ് കുമാർ, യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി, റോസ്ലിൻ സേന്താഷ്, സുമേഷ് ബാബു, അഖിൽ അഴൂർ, എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ പികെ. അനീഷ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.ആർ .അജിത് കുമാർ, ജെറി അലക്സ്, ഇന്ദിര മണി, എസ്. ഷെമീർ എന്നിവർ ഉൾപ്പെെടയുള്ള കൗൺസിലർമാർ സമരത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

