Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇ​ല​ന്തൂ​രി​ൽ...

ഇ​ല​ന്തൂ​രി​ൽ നീ​ർ​ച്ചാ​ലു​ക​ൾ ന​വീ​ക​രി​ക്കു​ന്നു

text_fields
bookmark_border
ഇ​ല​ന്തൂ​രി​ൽ നീ​ർ​ച്ചാ​ലു​ക​ൾ ന​വീ​ക​രി​ക്കു​ന്നു
cancel

ഇ​ല​ന്തൂ​ർ: ഇ​ല​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ വീ​ണ്ടെ​ടു​പ്പി​ന് 10 നീ​ർ​ച്ചാ​ലു​ക​ൾ ന​വീ​ക​രി​ക്കു​ന്നു. വി.​ബി-​ജി റാം ​ജി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തോ​ടു​ക​ൾ ശു​ചീ​ക​രി​ച്ചും ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ചും കാ​ർ​ഷി​ക ഉ​പ​യോ​ഗ​ത്തി​നാ​യി ജ​ല​മൊ​ഴു​ക്ക് ക്ര​മീ​ക​രി​ക്കു​ക. മൂ​ന്നു മാ​സം നീ​ളു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ 426 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കു​ചേ​രും. ഭ​ഗ​വ​തി കു​ന്ന് - വെ​ട്ടി​ക്ക​ൽ, വെ​ട്ടി​ക്ക​ൽ - ആ​ന​പ്പാ​റ, തെ​ങ്ങും​ത​റ വെ​ട്ടി​ക്ക​ൽ തോ​ടു​ക​ളാ​ണ് ന​വീ​ക​രി​ക്കു​ന്ന​തി​ൽ പ്ര​ധാ​നം.

പു​ള്ളു​വ​നാ​ൽ ക​ച്ച​കെ​ട്ട് മേ​മു​റി​യി​ൽ, കു​മ​ര​മ​ല പ​മ്പ് ഹൗ​സ് -ക​രി​ങ്ങാ​ട്ടി​ൽ, തു​മ്പോ​ന്ത​റ - ചെ​മ്പ​ക​ത്തി​നാ​ൽ, പ​ട്ടം ത​റ, നെ​ല്ലി​ക്കു​ന്ന് - ഇ​ല​ന്തൂ​ർ ജം​ഗ്ഷ​ൻ, സി.​എ​സ്.​ഐ- വെ​ട്ടി​ക്ക​ൽ പ​ടി, ഭ​ജ​ന മ​ഠം - മ​ധു​മ​ല, കൊ​ച്ചു​വ​ര​ട്ടു​ചി​റ തു​ട​ങ്ങി​യ തോ​ടു​ക​ളാ​ണ് ന​വീ​ക​രി​ക്കു​ക. ഇ​ല​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഏ​ക്ക​ർ ക​ണ​ക്കി​ന് പാ​ട​ശേ​ഖ​ര​ങ്ങ​ളെ ജ​ല​സ​മൃ​ദ്ധ​മാ​ക്കു​ന്ന​താ​ണ് ഈ ​തോ​ടു​ക​ൾ.

കൈ​യേ​റ്റ​വും മാ​ലി​ന്യം നി​റ​ഞ്ഞും തൊ​ടു​ക​ൾ നാ​ശോ​ന്മു​ഖ​മാ​യ​തോ​ടെ​യാ​ണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ തോ​ടു​ക​ൾ ന​വീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ​ദ്ധ​തി​യി​ട്ട​ത്. ജ​ല​സ​മൃ​ദ്ധി ഉ​റ​പ്പാ​ക്കാ​ൻ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ത​ട​യ​ണ​ക​ളും നി​ർ​മി​ക്കും. ത​രി​ശു​പാ​ട​ശേ​ഖ​ര​ങ്ങ​ൾ കൃ​ഷി യോ​ഗ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. സി.​എ​സ്.​ഐ പ​ള്ളി​പ്പ​ടി മു​ത​ൽ വെ​ട്ടി​ക്ക​ൽ വ​രെ​യു​ള്ള തൊ​ട് ന​വീ​ക​രി​ച്ച് വി.​ബി-​ജി റാം ​ജി പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ കെ.​പി. മു​കു​ന്ദ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ക​സ​ന സ്​​ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ സാം ​ചെ​മ്പ​ക​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റേ​ച്ച​ൽ തോ​മ​സ്, കെ. ​ജി. റെ​ജി, അ​രു​ൺ രാ​ജ്, ഇ​ന്ദി​രാ മോ​ഹ​ൻ, രെ​ഞ്ചു, പ​ദ്ധ​തി ആ​ക്രെ​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ അ​നീ​ഷ് വി. ​നാ​യ​ർ, സാ​ജ​ൻ ജോ​ർ​ജ്, സു​നി​ത കെ. ​ബേ​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൂ​ടു​ത​ൽ ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ച്ച് കൃ​ഷി ന​ശി​പ്പി​ക്കു​ന്ന പ​ന്നി​ക​ളെ ന​ശി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും മാ​ലി​ന്യ​ങ്ങ​ൾ തോ​ട്ടി​ൽ ത​ള്ളാ​തി​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മാ​ലി​ന്യം തോ​ടു​ക​ളി​ൽ ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്റ്‌ കെ.​പി. മു​കു​ന്ദ​നും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സാം ​ചെ​മ്പ​ക​ത്തി​ലും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water conservationgrama panchayatKerala Development
News Summary - Streams Being Renovated in Elanthoor
Next Story