തെരുവുകൾ കൈയടക്കി നായ്ക്കൾ; ആശങ്ക വർധിക്കുന്നു
text_fieldsപത്തനംതിട്ട: ജില്ലയിൽ തെരുവുനായ്ക്കളുടെ എണ്ണം വലിയ തോതിൽ വർധിക്കുമ്പോഴും നടപടികളില്ല. പേവിഷ ബാധക്ക് പ്രതിരോധ വാക്സിൻ എടുത്തിട്ടും 13 കാരി മരിക്കാൻ ഇടയായ സാഹചര്യം ആശങ്ക വർധിപ്പിക്കുകയാണ്. വന്ധ്യംകരണപ്രവർത്തനങ്ങൾ രണ്ടുവർഷമായി നടക്കാത്തതാണ് നായ്ക്കൾ നാട്ടിൻ പുറങ്ങളിലും നഗരകേന്ദ്രങ്ങളിലുമൊക്കെ വലിയ തോതിൽ പെരുകാൻ കാരണം. ഇവയെ പിടികൂടാൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
തെരുവോരങ്ങൾ കൈയടക്കിയിരിക്കുന്ന നായ്ക്കൾ ഇടയ്ക്കൊക്കെ ആക്രമണകാരികളായി മാറുന്നു. നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി സംരക്ഷിക്കുക മാത്രമാണ് നിയമപരമായി തദ്ദേശ സ്ഥാപനങ്ങൾക്ക് ചെയ്യാനുള്ളത്.
എന്നാൽ വന്ധ്യംകരണത്തിനും സംരക്ഷണത്തിനും മാർഗമില്ലാതെ വന്നതോടെ ഇതിനായി തയാറാക്കിയ ആനിമൽ ബർത്ത് കൺട്രോൾ സിസ്റ്റം (എ.ബി.സി) പൂർണമായി നിലച്ചു. രണ്ടുവർഷം മുമ്പ് എല്ലാ തദ്ദേശസ്ഥാപനങ്ങളെയും ഉൾപ്പെടുത്തി എ.ബി.സി പ്രവർത്തനം ആരംഭിച്ചിരുന്നു.
എന്നാൽ തെരുവുനായ്ക്കളെ പിടികൂടുന്നതും ഇവയെ നിശ്ചിത കേന്ദ്രങ്ങളിൽ എത്തിച്ച് വന്ധ്യംകരിക്കുന്നതും ഭാരിച്ച ബാധ്യതയായി മാറിയതിനു പിന്നാലെ പദ്ധതി ഉപേക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

