Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെ​രു​വു​നാ​യ് നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ൾ: മു​ഖം​തി​രി​ച്ച്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍

text_fields
bookmark_border
തെ​രു​വു​നാ​യ് നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ൾ: മു​ഖം​തി​രി​ച്ച്​   ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍
cancel

പ​ത്ത​നം​തി​ട്ട: ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ തെ​രു​വു​നാ​യ് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മ​ടി. കോ​ന്നി പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​യ​ത്. ഇ​വി​ടെ തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യും ഇ​വ​ര്‍ അ​വ​യെ വ​ല​യി​ല്‍ കു​രു​ക്കി പേ​വി​ഷ ബാ​ധ​ക്കെ​തി​രെ​യു​ള്ള വാ​ക്‌​സി​ന്‍ ന​ല്‍കു​ക​യും ചെ​യ്തു.

എ.​ബി.​സി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ ത​ട​സ്സ​ങ്ങ​ള്‍ നി​ല​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്‌​സി​നേ​ഷ​ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് നി​ര്‍ദേ​ശം ന​ല്‍കി​യ​ത്. നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ന്‍ പ​രി​ശീ​ല​നം സി​ദ്ധി​ച്ച​യാ​ളു​ക​ളെ നി​യോ​ഗി​ക്കേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​മാ​ണ്. എ​ന്നാ​ല്‍, പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​രി​ശീ​ല​നം ന​ല്‍കി​യി​ട്ടി​ല്ല. ഡോ​ഗ് ക്യാ​ച്ച​ര്‍മാ​ര്‍ക്ക് പ്ര​തി​ഫ​ലം ന​ല്‍കാ​നും ഫ​ണ്ടി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വാ​ദം. ​ജി​ല്ല പ​ഞ്ചാ​യ​ത്ത് വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പ് തു​ട​ങ്ങി​വെ​ച്ച പു​ളി​ക്കീ​ഴി​ലെ എ.​ബി.​സി കെ​ട്ടി​ട നി​ര്‍മാ​ണം വൈ​കു​ന്ന​ത് തെ​രു​വു​നാ​യ് നി​ര്‍മാ​ര്‍ജ​ന​ത്തി​ന് തി​രി​ച്ച​ടി​യാ​ണ്. തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​രി​ച്ച് ര​ണ്ടു​ദി​വ​സം പാ​ര്‍പ്പി​ച്ച​ശേ​ഷം തി​രി​കെ വി​ടു​ന്ന​താ​ണ് പ​ദ്ധ​തി. എ.​ബി.​സി കെ​ട്ടി​ടം ഇ​ല്ലെ​ന്ന പേ​രി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും പ​ദ്ധ​തി​യോ​ടു പു​റം​തി​രി​ഞ്ഞു​നി​ല്‍ക്കു​ക​യാ​ണ്.

അ​ടൂ​രി​ന് സ​മീ​പം കു​ടും​ബാം​ഗ​ങ്ങ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​നു​നേ​രെ നാ​യ് ചാ​ടി​വീ​ണ് യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച​ത് ഒ​രാ​ഴ്ച മു​മ്പാ​ണ്. നി​യ​ന്ത്ര​ണം​വി​ട്ട സ്‌​കൂ​ട്ട​ര്‍ മ​റി​യു​ക​യും യാ​ത്ര​ക്കാ​രെ നാ​യ് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. മൂ​ന്നം​ഗ കു​ടും​ബ​ത്തെ​യാ​ണ് നാ​യ് ആ​ക്ര​മി​ച്ച​ത്. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും ഇ​തി​ലു​ള്‍പ്പെ​ടു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ക്കു മു​ന്നി​ല്‍ തെ​രു​വു​നാ​യ്ക്ക​ള്‍ ചാ​ടു​ന്ന​തും കു​ര​ച്ചു​കൊ​ണ്ട് പി​ന്തു​ട​രു​ന്ന​തും അ​വ​സ​രം കി​ട്ടി​യാ​ല്‍ ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​ണ്. അ​ടൂ​ര്‍, ക​ട​മ്പ​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ നാ​യു​ടെ ആ​ക്ര​മ​ണം സ്ഥി​രം സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Stray dog control projects: Local bodies turn a blind eye
Next Story