തെരുവുനായ അക്രമണം; 13പേർക്ക് പരിക്ക്
text_fieldsപത്തനംതിട്ട: തെരുവുനായ ആക്രമണത്തിൽ നഗരത്തിലടക്കം 13 പേർക്ക് പരിക്ക്. ഓമല്ലൂർ പുത്തൻപീടികയിൽ വ്യാഴാഴ്ച ഉച്ചക്ക് ഒന്നരക്കായിരുന്നു തെരുവുനായയുടെ ആദ്യ ആക്രമണം. ഇവിടെനിന്ന് ഓടിയ നായ പത്തനംതിട്ട അബാൻ ജങ്ഷനിലെത്തിയും നിരവധി പേരെ ആക്രമിച്ചു. കാതോലിക്കേറ്റ് കോളജ് ജങ്ഷനിൽ വിദ്യാർഥിയെയും കടിച്ചു.
മൂന്നാം വർഷ ബി.സി.എ. വിദ്യാർഥി ആറന്മുള വടക്കേടത്ത് വീട്ടിൽ ഏബൽ ടോം ഷാജനെയാണ് കോളജ് ജങ്ഷനിൽ തെരുവ് നായ ആക്രമിച്ചത്. അന്തർ സംസ്ഥാന തൊഴിലാളി ജിത്തന്തർ ഭൂയാൻ(35), മലയാലപ്പുഴ സ്വദേശി വർഗീസ് തോമസ് (63) കുമ്പഴ മണ്ണുങ്കൽ വീട്ടിൽ ലത്തീഫ(59), ഊന്നുകല്ല് സ്വദേശി വി.കെ. മനോജ് (52) പ്രമാടം സ്വദേശി ഉത്തമൻ (67), അട്ടച്ചാക്കൽ സ്വദേശി പ്രവീൺ(40), അലങ്കാര പാലമൂട്ടിൽ വീട്ടിൽ ആമീൻ യുസഫ് (16) എന്നിവർക്ക് സാരമായി പരിക്കേറ്റു.
ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കടിയേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാൾക്ക് മുഖത്തും മറ്റൊരാളിന് കാലിലുമാണ് കടിയേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

