റാങ്കിന്റെ തിളക്കത്തില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജ്
text_fieldsഅബിത ജോയി, ടി.ജി. സ്നേഹ
പത്തനംതിട്ട: കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ നാല് വിദ്യാർഥികള്‍ക്ക് റാങ്കിന്റെ തിളക്കം. എം.ജി യൂനിവേഴ്സിറ്റി 2020-21 അധ്യയന വര്‍ഷത്തില്‍ ആരംഭിച്ച എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റ സയന്‍സ് പ്രോഗ്രാമിന്റെ രണ്ടാമത് ബാച്ചിന്റെ ഫലം പ്രസിദ്ധീകരിച്ചപ്പോഴാണ് ഈ നേട്ടം.
അബിത ജോയി, സ്നേഹ ടി.ജി, അമൃത.എസ്, നീരജ.എസ് എന്നിവര്‍ യഥാക്രമം ഒന്ന്, മൂന്ന്, ആറ്, ഒമ്പത് റാങ്ക് കരസ്ഥമാക്കി. മൂവാറ്റുപുഴ പാലക്കോട്ട് പി.യു. ജോയിയുടെയും മായാ ജോയിയുടെയും മകളാണ് ഒന്നാം റാങ്ക് നേടിയ അബിത ജോയി. കൊട്ടാരക്കര തെങ്ങുവിള പുത്തന്‍വീട് ടി.ജെ. ഗ്രാന്ഡ്സണിന്റെയും സൂസമ്മയുടെയും മകളാണ് മൂന്നാം റാങ്ക് നേടിയ സ്നേഹ ടി.ജി. മല്ലപ്പള്ളി വെട്ടിപ്ലാക്കല്‍ സുനില്‍ കുമാര്‍ വി.ആറിന്റെയും സ്വപ്നകുമാരി ടി.ആറിന്റെയും മകളാണ്
ആറാം റാങ്ക് നേടിയ അമൃത എസ്. കറുകച്ചാല്‍ ചെറിയന്തിയില് സുരേഷ്കുമാര്‍ പി.കെയുടെയും സുജ .എസിന്റെയും മകളാണ് ഒമ്പതാം റാങ്ക് നേടിയ നീരജ.എസ്. കഴിഞ്ഞ ബാച്ചിലും എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റ സയന്‍സ് പ്രോഗ്രാമിന് നാല് റാങ്ക് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

