Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅ​ത്​​ല​റ്റി​ക്​​സി​ൽ...

അ​ത്​​ല​റ്റി​ക്​​സി​ൽ പെരുനാടിന്​ അഭിമാനമായി ശ്രീലക്ഷ്മി

text_fields
bookmark_border
അ​ത്​​ല​റ്റി​ക്​​സി​ൽ പെരുനാടിന്​ അഭിമാനമായി ശ്രീലക്ഷ്മി
cancel

വ​ട​ശേ​രി​ക്ക​ര: അ​ത്​​ല​റ്റി​ക്​​സി​ൽ പെ​രു​നാ​ടി​ന്​ അ​ഭി​മാ​ന​മാ​യി ശ്രീ​ല​ക്ഷ്​​മി. 14ാം വാ​ർ​ഡ് ക​ക്കാ​ട് കോ​ട്ടു​പാ​റ​ത​ട​ത്തി​ൽ വീ​ട്ടി​ൽ കെ.​വി. റെ​ജി​യു​ടെ മ​ക​ൾ ശ്രീ​ല​ക്ഷ്മി ക​ഴി​ഞ്ഞ ദി​വ​സം ഗോ​വ​യി​ൽ ന​ട​ന്ന നാ​ലാ​മ​ത് നാ​ഷ​ന​ൽ യൂ​ത്ത് ഗെ​യിം​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 200 മീ. ​ഓ​ട്ട​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി.

മാ​ട​മ​ൺ എ​ൽ.​പി സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ആ​ദ്യ​മാ​യി സം​സ്ഥാ​ന​ത​ല മീ​റ്റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് എ​ട്ടു​മു​ത​ൽ പ​ത്തു​വ​രെ ഇ​ട​ക്കു​ളം ഗു​രു​കു​ലം എ​ച്ച്.​എ​സി​ൽ പ​ഠി​പ്പി​ച്ചി​രു​ന്ന സ​മ​യ​ത്ത് സം​സ്ഥാ​ന ത​ല​ത്തി​ലും അ​മ​ച്വ​ർ മീ​റ്റി​ൽ ദേ​ശീ​യ​ത​ല​ത്തി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. ഒ​മ്പ​താം​ക്ലാ​സി​ൽ ജി​ല്ല​യി​ൽ വേ​ഗ​മേ​റി​യ താ​ര​മാ​യി. എം.​എ​സ്.​എ​ച്ച്.​എ​സ് റാ​ന്നി​യി​ൽ പ്ല​സ് വ​ണ്ണി​ന് പ​ഠി​ച്ചി​രു​ന്ന സ​മ​യ​ത്ത് നി​ര​വ​ധി മീ​റ്റു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

പ്ല​സ് ടു​വി​നു​ശേ​ഷം തൃ​ശൂ​ർ കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഏ​റ്റെ​ടു​ത്ത്​ പ​ഠി​പ്പി​ച്ചു​വ​രു​ക​യാ​ണ്. അ​വി​ടെ​വെ​ച്ച് സം​സ്ഥാ​ന, ദേ​ശീ​യ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്തു.

ഇ​പ്പോ​ൾ സ​ഹൃ​ദ​യ കോ​ള​ജി​ൽ അ​വ​സാ​ന വ​ർ​ഷ ബി.​എ​സ്​​സി കെ​മി​സ്ട്രി വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ് ശോ​ഭി​ത, സ​ഹോ​ദ​രി പാ​ർ​വ​തി എ​ന്നി​വ​രു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lakshmi
News Summary - Sri Lakshmi is proud of Perunat in Athletics.
Next Story