Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കി

text_fields
bookmark_border
ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കി
cancel
camera_alt

ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട: കോൺഗ്രസിലെ ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കി. വ്യാജ രേഖയുണ്ടാക്കിയാണ് റേഷൻ കാർഡിൽ പേര് ചേർത്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശ്രീനാദേവിയുടെ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. ഈ റേഷൻ കാർഡിലെ മേൽവിലാസത്തിനെ അടിസ്ഥാനമാക്കിയാണ് വോട്ടർ പട്ടികയിൽ ഇടംപിടിച്ചത്. ഇതിനെത്തുടർന്നാണ് അടൂർ ആർ.ഡി.ഒ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കാനുള്ള നടപടി കൈക്കൊണ്ടത്. എന്നാൽ, ഈ നടപടി നിയമസഭ തെരഞ്ഞെടുപ്പിൽ ശ്രീനാദേവി കുഞ്ഞമ്മ വോട്ട് ചെയ്യുന്നതിന് തടസ്സമാകില്ലെന്ന് പറയുന്നു.

ശ്രീനാദേവി പേരു ചേർത്തത് തുവയൂർ മണക്കാല സ്വദേശിനിയായ യശോധ എസ്. പിള്ളയെന്ന കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണ്. എന്നാൽ കാർഡുടമക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നാണ് ശ്രീനാദേവിക്കെതിരായി തുവയൂർ മണക്കാല സ്വദേശികൾ നൽകിയ പരാതിയിൽ പറഞ്ഞത്. തുടർന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ താലൂക്ക് സപ്ലൈ ഓഫിസർ ഉത്തരവിട്ടിരുന്നു. കൂടാതെ ഈ മേൽവിലാസത്തിൽ നിലവിൽ താമസക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും സപ്ലൈ ഓഫിസർ ഉത്തരവിട്ടു. വോട്ടർ പട്ടികയിൽ പേര് ചേർത്തത് അനധികൃതമായിട്ടാണെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ നേതാവ് ടി. മുരുകേഷ് ജില്ല കോടതിയിലും തെരഞ്ഞെടുപ്പ് കമീഷനിലും പരാതി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sreenadevi Kunjamma's name removed from voter list
Next Story