ശ്രീചിത്തിര തിരുനാള്‍ സ്മാരക ടൗൺ ഹാൾ ഉദ്ഘാടനം ഇന്ന്
text_fieldsശ്രീചിത്തിര തിരുനാള്‍ സ്മാരക ടൗണ്‍ഹാള്‍
പത്തനംതിട്ട: ശ്രീചിത്തിര തിരുനാൾ സ്മാരക ടൗൺഹാൾ മന്ത്രി എം.വി. ഗോവിന്ദൻ ബുധനാഴ്ച നാടിന് സമർപ്പിക്കും. രാവിലെ 11.30ന് നടക്കുന്ന ഉദ്ഘാടന യോഗത്തിൽ നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോർജ് മുഖ്യാതിഥിയാകും.
ആധുനിക കേരളത്തിെൻറ നിർമാണപ്രക്രിയയിൽ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച് നിർമിച്ചതാണ് ചിത്തിര തിരുനാൾ ടൗൺ ഹാൾ. കാലപ്പഴക്കത്താലും പ്രകൃതിക്ഷോഭത്തിലും പൂർണമായും തകർന്ന ഇത് പുതിയ നഗരസഭ ഭരണസമിതി അധികാരത്തിൽ വന്നതിനെത്തുടർന്നാണ് പുതുക്കിപ്പണിതത്. 75 ലക്ഷം രൂപയാണ് ചെലവായത്.
ജില്ല കേന്ദ്രത്തിലെ ഏക പൈതൃക ചരിത്രസ്മാരകം എന്ന നിലയിൽ തനിമ നഷ്ടപ്പെടാതെ, ആധുനിക സംവിധാനങ്ങൾ ഒരുക്കിയാണ് നിർമിച്ചത്. വിപുലീകരിക്കാൻ സാധ്യതയില്ലെന്ന് പലരും വിധിയെഴുതിയ ടൗൺ ഹാൾ എട്ടുമാസം കൊണ്ടാണ് നവീകരണ പ്രവർത്തനം പൂർത്തിയാക്കിയത്. പൂർണമായും എയർകണ്ടീഷൻ ചെയ്ത ഹാളിൽ പുഷ്ബാക്ക് സീറ്റുകളും ആധുനിക സൗണ്ട് സംവിധാനവും 4കെ റെസല്യൂഷൻ പ്രൊജക്ടറും സ്ഥാപിച്ചിട്ടുണ്ട്. ശബ്ദക്രമീകരണങ്ങൾക്ക് നൂതന അക്കൗസ്റ്റിക് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഉച്ചക്ക് 2.30 മുതൽ മോഹിനിയാട്ടം, കുച്ചിപ്പുടി, നാട്ടുസംഗീതം എന്നിവ അരങ്ങേറും. വൈകീട്ട് 5.30 മുതൽ ഗസൽ സംഗീതരാവും സംഘടിപ്പിക്കും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ നഗരസഭ ചെയർമാൻ ആദരിക്കും.
കലാമണ്ഡലം ഭാഗ്യലക്ഷ്മിയാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. അമൃത കൃഷ്ണൻ കുച്ചിപ്പുടിയും സുരേഷ് സോമയുടെയും സംഘത്തിെൻറയും നേതൃത്വത്തിൽ ബഹുഭാഷാ നാട്ടുസംഗീതവും നടക്കും. അജിത് വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഗസൽ സംഗീതവിരുന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

