Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്​പിരിറ്റ്​...

സ്​പിരിറ്റ്​ തട്ടിപ്പ്​: ട്രാവൻകൂർ ഷുഗേഴ്​സിലെ നാല്​ ജീവനക്കാർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
Travancore Sugars
cancel

പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്​സ്​ ആൻഡ്​​ കെമിക്കൽസിലെ സ്​പിരിറ്റ്​ തട്ടിപ്പിൽ പ്രതിയായ ജനറൽ മാനേജറടക്കം നാല്​ ജീവനക്കാരെ സസ്​പെൻഡ്​ ചെയ്​തു. സ്ഥാപനത്തി​െൻറ താൽക്കാലിക ചുമതല ബിവറേജസ്​ ഔട്ട്​​ലറ്റ്​ മാനേജർക്ക്​ കൈമാറി.

ഇവിടെ നടത്തിയിരുന്ന ജവാൻ റം നിർമാണം തിങ്കളാഴ്​ച പുനരാരംഭിക്കും. ജനറൽ മാനേജർ അലക്​സ്​ പി. എബ്രഹാം, പേഴ്​സനൽ മാനേജർ ഷാഹിം, പ്രൊഡക്​ഷൻ മാനേജർ മേഘ മുരളി, ക്ലർക്ക്​ അരുൺകുമാർ എന്നിവരെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​. അനധികൃത അവധിയാണ്​ സസ്​പെൻഡ്​ ചെയ്യാൻ കാരണമായി പറഞ്ഞിട്ടുള്ളത്​.

പ്രതിചേർക്കപ്പെട്ടതോടെ ഒളിവിൽ പോയ ഇവർ വ്യാഴാഴ്​ച മുതൽ ജോലിക്കെത്തിയിട്ടില്ല. പ്രധാന ജീവനക്കാർ ഒളിവിൽ പോയതോടെ സ്ഥാപനത്തി​െൻറ പ്രവർത്തനസ്​തംഭനം മറികടക്കാനാണ്​ ചുമതല പുതിയ ജീവനക്കാരെ ഏൽപിച്ചത്​. കേസിൽ എക്​​ൈസസ്​ ഉദ്യോഗസ്ഥരിൽ ചിലരും പ്രതികളാകുമെന്ന്​ സൂചനയുണ്ട്​.

സ്ഥാപനത്തിലേക്ക്​ എത്തിക്കുന്ന സ്​പിരിറ്റ്​ രേഖപ്രകാരമുള്ള അളവിലുണ്ടോ എന്ന്​ പരിശോധിക്കുന്നതിൽ എക്​സൈസ്​ ഉദ്യോഗസ്ഥർക്ക്​ വീഴ്​ച ഉണ്ടായതായാണ്​ നിഗമനം. സ്​പിരിറ്റ്​ ലോഡ്​ എത്തിയ ദിവസങ്ങളിൽ ഇവിടെ ജോലിയിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യും.

ഉദ്യോഗസ്ഥരും വിതരണ കരാറുകാരും ചോദ്യം ചെയ്യലിന്​ ശനിയാഴ്​ച ഹാജരാകണമെന്ന്​ നോട്ടീസ്​ നൽകിയിരുന്നു. ഉദ്യോഗസ്ഥർ ഒളിവിലായതിനാൽ നോട്ടീസ്​ കൈപ്പറ്റിയില്ല. ഇവരുടെ താമസ സ്ഥലങ്ങളിൽ നോട്ടീസ്​ എത്തിച്ചിരുന്നു. വിതരണ കരാർ എറണാകുളം ആസ്ഥാനമായ കമ്പനിക്കാണ്​. രേഖകൾ സഹിതം ശനിയാഴ്​ച​ ചോദ്യം ചെയ്യലിന്​ ഹാജരാകണമെന്നാണ്​ ഇവർക്കും നോട്ടീസ്​ നൽകിയത്​. അവരും എത്തിയില്ല. സ്​പിരിറ്റ്​ മോഷണത്തിൽ സമഗ്ര അന്വേഷണം ആവശ്യ​െപ്പട്ട്​ എക്​സൈസ്​ മന്ത്രിക്ക്​ പരാതി നൽകുമെന്ന്​ രമേശ്​ ചെന്നിത്തല എം.എൽ.എ​ പറഞ്ഞു. കമ്പനിയുടെ മുന്നിൽ ഐ.എൻ.ടി.യു.സി നടത്തിയ സമരം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionTravancore SugarsSpirit scamSpirit fraud
News Summary - Spirit fraud: Four employees of Travancore Sugars suspended
Next Story