Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅച്ഛനും അമ്മയും ജയിച്ച...

അച്ഛനും അമ്മയും ജയിച്ച വാർഡിൽ മകൻ; അടുത്ത വാർഡിൽ അച്ഛനും

text_fields
bookmark_border
അച്ഛനും അമ്മയും ജയിച്ച വാർഡിൽ മകൻ;   അടുത്ത വാർഡിൽ അച്ഛനും
cancel
camera_alt

ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​നും മ​ക​ൻ അ​ഡ്വ. മി​ഥു​ൻ എ​സ്. ക​രു​ണും

പ​ത്ത​നം​തി​ട്ട: നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ൽ അ​ടു​ത്ത​ടു​ത്ത വാ​ർ​ഡു​ക​ളി​ൽ അ​ച്ഛ​നും മ​ക​നും മ​ത്സ​രി​ക്കു​ന്നു.ഏ​ഴാം വാ​ർ​ഡി​ലും എ​ട്ടാം വാ​ർ​ഡി​ലും. അ​ച്ഛ​നും അ​മ്മ​യും മ​ത്സ​രി​ച്ച് വി​ജ​യി​ച്ച സീ​റ്റി​ലാ​ണ് ഇ​ക്കു​റി മ​ക​ൻ മ​ത്സ​രി​ക്കു​ന്ന​ത്. എ​ട്ടാം വാ​ർ​ഡി​ൽ ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​നും ഏ​ഴാം വാ​ർ​ഡി​ൽ മ​ക​ൻ അ​ഡ്വ. മി​ഥു​ൻ എ​സ്. ക​രു​ണു​മാ​ണ് എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റാ​ണ് ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ൻ. ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്ന നാ​ട​ക-​സീ​രി​യ​ൽ ന​ട​നും ക​ലാ​കാ​ര​ന​മാ​ണ്. വോ​ളി​ബാ​ൾ സം​സ്ഥാ​ന റ​ഫ​റീ​സ് ബോ​ർ​ഡ് ക​ൺ​വീ​ന​റു​മാ​ണ്. മി​ഥു​ൻ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ വേ​ദി​ക​ളി​ൽ ക​ലാ​പ്ര​തി​ഭ ആ​യി​രു​ന്നു. നാ​ട​ക​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യി ഏ​ഴ് വ​ർ​ഷം സം​സ്ഥാ​ന നാ​ട​ക പ്ര​തി​ഭ​യാ​യി​രു​ന്നു. സ്കൂ​ൾ​ത​ലം മു​ത​ൽ വോ​ളി​ബാ​ൾ താ​ര​വു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ൽ​നി​ന്ന്​ നി​യ​മ​ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. നാ​ട്ടി​ൽ അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കു​ടും​ബ​മാ​ണ് ഇ​വ​രു​ടേ​ത്. അ​ന്ത​രി​ച്ച ക​വി ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ ക​ലാ​കാ​ര​ന്മാ​ർ വ​ള​ർ​ന്നു​വ​ന്ന സ്ഥ​ല​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:contestlocal body electionPanchayat election 2020
Next Story