Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ​മൂ​ഹ​ത്തി​ന്...

സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കാ​ന്‍ പൊ​ലീ​സി​ന് ക​ഴി​യ​ണം -ആ​ഭ്യ​ന്ത​ര മ​ന്ത്രി

text_fields
bookmark_border
സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കാ​ന്‍ പൊ​ലീ​സി​ന് ക​ഴി​യ​ണം -ആ​ഭ്യ​ന്ത​ര മ​ന്ത്രി
cancel
camera_alt

അടൂര്‍ ആസ്ഥാനമായുള്ള കേരള ആംഡ് പൊലീസ് മൂന്നാം ബറ്റാലിയനില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കുന്നു 

പ​ത്ത​നം​തി​ട്ട: സ്വാ​ത​ന്ത്ര്യ​വും സ​മ​ത്വ​വും സ​മാ​ധ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കാ​ന്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ക​ഴി​യ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും പൗ​രാ​വ​കാ​ശ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ സേ​ന​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ഏ​റ്റെ​ടു​ക്കു​ന്ന ഓ​രോ ദൗ​ത്യ​വും അ​ച്ച​ട​ക്ക​ത്തോ​ടെ​യും ക​ര്‍മ​ധീ​ര​ത​യോ​ടെ​യും വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ കേ​ര​ള പൊ​ലീ​സ് എ​ന്നും മാ​തൃ​ക​യാ​യി​ട്ടു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക്കൊ​ത്ത് ഉ​യ​രാ​ന്‍ പു​തു​താ​യി പൊ​ലീ​സി​ലേ​ക്ക് എ​ത്തു​ന്ന സേ​നാ​ഗം​ങ്ങ​ള്‍ക്ക് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍മി​പ്പി​ച്ചു. അ​ടൂ​ര്‍ ആ​സ്ഥാ​ന​മാ​യു​ള്ള കേ​ര​ള ആം​ഡ് പോ​ലീ​സ് മൂ​ന്നാം ബ​റ്റാ​ലി​യ​നി​ല്‍ ന​ട​ന്ന പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ന്റെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​വ​ര്‍ക്ക് പു​ര​സ്‌​കാ​ര​വും വി​ത​ര​ണം ചെ​യ്തു.

കേ​ര​ള ആം​ഡ് പൊ​ലീ​സ് മൂ​ന്നാം ബ​റ്റാ​ലി​യ​നി​ല്‍നി​ന്നു​ള്ള 205ഉം ​കേ​ര​ള ആം​ഡ് പൊ​ലീ​സ് അ​ഞ്ചാം ബ​റ്റാ​ലി​യ​നി​ല്‍നി​ന്നു​ള്ള 126ഉം ​ഉ​ള്‍പ്പെ​ടെ 331 റി​ക്രൂ​ട്ട് പൊ​ലീ​സ് കോ​ണ്‍സ്റ്റ​ബി​ള്‍മാ​രാ​ണ് പാ​സി​ങ് ഔ​ട്ട് പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കെ.​എ.​പി മൂ​ന്നാം ബ​റ്റാ​ലി​യ​നി​ല്‍നി​ന്ന് മി​ക​ച്ച ഇ​ന്‍ഡോ​റാ​യി എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍, മി​ക​ച്ച ഔ​ട്ട്ഡോ​ര്‍ കാ​ഡ​റ്റാ​യി എ​സ്. സൂ​ര​ജ്, മി​ക​ച്ച ഷൂ​ട്ട​റാ​യി ജി.​എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍, മി​ക​ച്ച ഓ​ള്‍റൗ​ണ്ട​റാ​യി വി. ​വി​ഷ്ണു എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. കെ.​എ.​പി അ​ഞ്ചാം ബ​റ്റാ​ലി​യ​നി​ല്‍നി​ന്ന് മി​ക​ച്ച ഇ​ന്‍ഡോ​റാ​യി അ​ന​ന്തു സു​രേ​ഷ്, മി​ക​ച്ച ഔ​ട്ട്ഡോ​ര്‍ കാ​ഡ​റ്റാ​യും ഓ​ള്‍ റൗ​ണ്ട​റാ​യും കെ.​എ​സ്. അ​ഭി​ജി​ത്ത്, മി​ക​ച്ച ഷൂ​ട്ട​റാ​യി എ​ല്‍ദോ പൗ​ലോ​സ് എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി റ​വാ​ഡ ആ​സാ​ദ് ച​ന്ദ്ര​ശേ​ഖ​ര്‍, ആം​ഡ് പൊ​ലീ​സ് ബ​റ്റാ​ലി​യ​ന്‍ എ.​ഡി.​ജി.​പി ബ​ല്‍റാം കു​മാ​ര്‍ ഉ​പാ​ധ്യാ​യ, മ​റ്റ് ഉ​ന്ന​ത പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍, പു​തി​യ സേ​നാം​ഗ​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

‘ഓപറേഷൻ തൂ​ഫാ​ന്‍ ര​ണ്ടാം​ഘ​ട്ടം ഉ​ട​ന്‍’

ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദി​ന് ഐ.​എ​സ്.​ഒ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റു​ന്നു

പ​ത്ത​നം​തി​ട്ട: തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന്​ മ​ന്ത്രി ര​മേ​ശ്​ ചെ​ന്നി​ത്ത​ല. ഐ.​എ​സ്.​ഒ സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ല പൊ​ലീ​സ് ഓ​ഫി​സി​നു​ള്ള​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദി​ന് കൈ​മാ​റി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വി​ദ്യാ​ല​യ​ങ്ങ​ള്‍, സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ള്‍, ക്ല​ബു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​ദ്യ ഘ​ട്ടം. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ങ്ങ​ളെ ഭാ​ഗ​മാ​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് പ​ദ്ധ​തി വി​പു​ല​മാ​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ തൂ​ഫാ​ന്‍ പ​താ​ക ഉ​യ​ര്‍ത്തും. ഐ.​ജി റാ​ങ്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ നോ​ഡ​ല്‍ ഓ​ഫി​സ​റാ​ക്കി പ്ര​ത്യേ​ക സം​വി​ധാ​നം രൂ​പ​വ​ത്ക​രി​ക്കും. ആ​ഗ​സ്റ്റ് 15ന് ​തു​ട​ങ്ങു​ന്ന ‘മൈ ​പൊ​ലീ​സ് സ്റ്റേ​ഷ​ന്‍’ പ​ദ്ധ​തി​യി​ലൂ​ടെ വ​കു​പ്പി​ന്റെ സേ​വ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ജ​ന​ങ്ങ​ളി​ലെ​ത്തും. പ​രാ​തി​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍പ്പാ​ക്കും. പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ എ​ഫ്.​ഐ.​ആ​ര്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ടു മു​ത​ല്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ല്‍നി​ന്ന് നി​രീ​ക്ഷി​ക്കാ​നാ​കും. സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി ശു​ചീ​ക​രി​ക്കും. പ​രാ​തി​ക്കാ​ര്‍ക്ക് ക​സേ​ര, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalahome ministermodelsPoliceSociety
News Summary - സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കാ​ന്‍ പൊ​ലീ​സി​ന് ക​ഴി​യ​ണം -ആ​ഭ്യ​ന്ത​ര മ​ന്ത്രി
Next Story