ആറ് ഏക്കർ കത്തിനശിച്ചു
text_fieldsആറ് ഏക്കറോളം ഭൂമിയിൽ പടർന്ന തീ അഗ്നിരക്ഷാ സേന അണക്കാൻ ശ്രമിക്കുന്നു
പത്തനംതിട്ട: നഗരസഭ 33ാം വാർഡിലെ കൊന്നമൂട് കുരിലയം ഓർത്തഡോക്സ് പള്ളിക്ക് സമീപം സ്വകാര്യ വ്യക്തികളുടെ കാടു പിടിച്ച് കിടന്ന ആറ് ഏക്കറോളം ഭൂമിയിൽ തീപിടിച്ച് കത്തിനശിച്ചു. പത്തനംതിട്ട, കോന്നി, റാന്നി എന്നിവിടങ്ങളിൽ നിന്നായി മൂന്ന് യൂനിറ്റ് അഗ്നിരക്ഷാ സേനയെത്തി രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഞായറാഴ്ച രാവിലെ 10.30നായിരുന്നു സംഭവം.
ഇവിടെ ഉച്ചക്ക് രണ്ടിനും വീണ്ടും തീപിടിച്ചു. സേനയുടെ സമയോജിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. മുനിസിപ്പൽ ചെയർപേഴ്സൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംഭവസ്ഥലത്ത് എത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

