Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightshoulder...

shoulder മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ heding അസീസിന്​ അർഹതക്കുള്ള അംഗീകാരം

text_fields
bookmark_border
shoulder മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ heding അസീസിന്​ അർഹതക്കുള്ള അംഗീകാരം
cancel
പന്തളം: മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ ലഭിച്ച സിവിൽ എക്സൈസ് ഓഫിസർ പന്തളം പൂഴിക്കാട് പുത്തൻവീട്ടിൽ എം. അസീസിന്​ ഇത്​ അർഹതപ്പെട്ട അംഗീകാരം. ജില്ലയിൽ ആദ്യമായി എക്സൈസ് മെഡൽ ലഭിക്കുന്ന സിവിൽ എക്സൈസ് ഓഫിസറാണ്. പത്തനംതിട്ട എക്സൈസ് റേഞ്ച് ഓഫിസ് കൂടാതെ എക്സൈസ് കമീഷണറുടെ സ്റ്റേറ്റ് നാർകോട്ടിക്ക് സ്ക്വാഡിലും അംഗമാണ്. സംസ്ഥാനത്തെ വിവിധ മയക്കുമരുന്ന് റെയ്ഡുകൾക്ക്​ നേതൃത്വം നൽകിയിട്ടുണ്ട്. 2001ൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി എക്സൈസ് വകുപ്പിൽ നിയമിതനായ അസീസ് 2009ൽ സിവിൽ എക്സൈസ് ഓഫിസർ തസ്തികയിൽ ഒന്നാംസ്ഥാനക്കാരനായാണ്​ നിയമിതനായത്​. മികവിന് അംഗീകാരമായി 2019ൽ സംസ്ഥാന എക്സൈസ് കമീഷണറുടെ നോർത്ത് സോൺ സ്ക്വാഡിൽ അംഗമായി. ഇപ്പോൾ എക്സൈസ് കമീഷണർ സ്ക്വാഡിലും പത്തനംതിട്ട എക്സൈസ് റേഞ്ചിലുമായി ജോലിയിൽ തുടരുന്നു. ഭാര്യ: രശ്മി അസീസ്. ആരിഫ്, ഉമർ എന്നിവർ മക്കളാണ്. ഫോട്ടോ: എം. അസീസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story