ഇരവിപേരൂരിലെ കുടിവെള്ള മാതൃക വ്യാപകമാക്കണം -മന്ത്രി വീണ ജോര്‍ജ്
text_fieldsപത്തനംതിട്ട: കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ തോട്ടപ്പുഴയില്‍ സംയോജിതമായി നടപ്പാക്കിയ മാതൃക മറ്റു സ്ഥലങ്ങളിലും ഉപയോഗിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിന്റെയും കോഴിമല കുടിവെള്ള പദ്ധതിയുടെയും ജൽജീവന്‍ മിഷന് രണ്ടാംഘട്ട കുടിവെള്ള പദ്ധതിയുടെയും പ്രവര്‍ത്തനോദ്ഘാടനം ഇരവിപേരൂര്‍ തോട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പൈപ്പ് ലൈന്‍ ഇടുക മാത്രമല്ല ജലം എല്ലാവര്ക്കും ലഭ്യമാക്കുന്നതിലൂടെ ഈ പദ്ധതി മാതൃകയാകുന്നു. തോട്ടപ്പുഴശേരി, കോയിപ്രം പഞ്ചായത്തുകളിലേക്കും ഈ മാതൃക വ്യാപിപ്പിക്കണം. ശുദ്ധീകരിച്ച കുടിവെള്ളം ഈ പദ്ധതിയിലൂടെ ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, പുറമറ്റം, അയിരൂര്‍ എന്നിവിടങ്ങളില്‍ ഈ സര്‍ക്കാറിന്റെ കാലത്ത് പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്നു.
ഇരവിപേരൂര്‍ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ പഴക്കം ചെന്ന തൊട്ടപ്പുഴ ബൂസ്റ്റര്‍ പമ്പ് ഹൗസിന്റെ പുനരുദ്ധാരണത്തിനും 12ാം വാര്‍ഡിലെ കോഴിമല കോളനിയിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈന്‍ നീട്ടുന്നതിനുമായി സംസ്ഥാന പദ്ധതിയില്‍ അനുവദിച്ച 99.69 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന് പിള്ള അധ്യക്ഷത വഹിച്ചു. കേരള ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയര്‍ പത്തനംതിട്ട ബി. മനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള ജല അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എസ്. രാജീവ്,
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനീഷ് കുമാര്‍, അനില്‍ ബാബു, കെ.കെ. വിജയമ്മ, സുസ്മിത ബൈജു, ഷേര്‍ലി ജയിംസ്, ആര്. ജയശ്രീ, എക്സിക്യൂട്ടിവ് എൻജിനീയര്‍ തിരുവല്ല എസ്.ജി. കാര്‍ത്തിക, അസി.എക്സിക്യൂട്ടിവ് എൻജിനീയര്‍ മല്ലപ്പള്ളി എ.ആര്. രമ്യ, അസി.എൻജിനീയര്‍ പുല്ലാട് പി.കെ. പ്രദീപ്, സി.പി.എം ഇരവിപേരൂര്‍ ഏരിയ സെക്രട്ടറി പി.സി. സുരേഷ് കുമാര്‍ വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

