Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമിന്നലിൽ ഷോര്‍ട്ട്...

മിന്നലിൽ ഷോര്‍ട്ട് സര്‍ക്യൂട്ട്; റവന്യൂ ടവർ വയറിങ് കത്തിനശിച്ചു

text_fields
bookmark_border
Two died due to lightning in Bhiwandi
cancel

തി​രു​വ​ല്ല: മി​ന്ന​ലി​ല്‍ നി​ന്നു​ണ്ടാ​യ ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടി​നെ തു​ട​ര്‍ന്ന് തി​രു​​വ​ല്ല റ​വ​ന്യൂ ട​വ​ർ വ​യ​റി​ങ് മു​ഴു​വ​ന്‍ ക​ത്തി​ന​ശി​ച്ചു. കോ​ട​തി​ക​ളു​ടെ​യും വി​വി​ധ സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളു​ടെ​യും അ​ഭി​ഭാ​ഷ​ക ഓ​ഫി​സു​ക​ളു​ടെ​യും പ്ര​വ​ര്‍ത്ത​നം അ​വ​താ​ള​ത്തി​ലാ​ണ്. ട​വ​റി​ല്‍ മു​റി​യെ​ടു​ത്ത​വ​ർ​ക്ക്​ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്.

ര​ണ്ടു ദി​വ​സം മു​മ്പു​ണ്ടാ​യ മി​ന്ന​ലി​ല്‍ റ​വ​ന്യൂ ട​വ​ർ ട്രാ​ന്‍സ്‌​ഫോ​ര്‍മ​റി​ല്‍നി​ന്ന് അ​മി​ത​മാ​യി വൈ​ദ്യു​തി പ്ര​വ​ഹി​ച്ചാ​ണ് ആ​റു നി​ല കെ​ട്ടി​ട​ത്തി​ലെ വ​യ​റി​ങ് ക​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. എ.​സി, ക​മ്പ്യൂ​ട്ട​ര്‍, പ്രി​ന്റ​ര്‍, ഫാ​ന്‍, വ​യ​റി​ങ് എ​ന്നി​വ പൂ​ര്‍ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ക​ട​ക​ളി​ലു​ണ്ടാ​യി​രു​ന്ന റെ​ഫ്രി​ജ​റേ​റ്റ​റു​ക​ള്‍, ടി.​വി, മി​ക്‌​സി എ​ന്നി​വ​ക്കും കേ​ടു​പാ​ട്​ സം​ഭ​വി​ച്ചു. ര​ണ്ടു ദി​വ​സ​മാ​യി​ട്ടും യ​ഥാ​ര്‍ഥ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്‌​പെ​ക്ട​റേ​റ്റി​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.

സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ളി​ല്‍ ചെ​റി​യ ഒ​രു പി​ഴ​വ് വ​ന്നാ​ല്‍പോ​ലും പ​രി​ശോ​ധ​ന ന​ട​ത്തി ല​ക്ഷ​ങ്ങ​ള്‍ പി​ഴ​യീ​ടാ​ക്കു​ന്ന വി​ഭാ​ഗ​മാ​ണ് ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്‌​പെ​ക്ട​റേ​റ്റ്. ഹൗ​സി​ങ് ബോ​ര്‍ഡി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​വ​ന്യൂ ട​വ​ര്‍ വ​ര്‍ഷ​ങ്ങ​ളാ​യി ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്‌​പെ​ക്ട​റേ​റ്റി​ന്റെ എ​ന്‍.​ഒ.​സി​യി​ല്ലാ​തെ​യാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

ര​ണ്ടു ദി​വ​സ​മാ​യി ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്‌​പെ​ക്ട​റേ​റ്റ് ഓ​രോ മു​റി​യും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മു​ന്‍സി​ഫ്, മ​ജി​സ്‌​ട്രേ​റ്റ് സ​ബ് കോ​ട​തി തു​ട​ങ്ങി മൂ​ന്നു കോ​ട​തി​ക​ള്‍ റ​വ​ന്യൂ ട​വ​റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.

താ​ലൂ​ക്ക് ഓ​ഫി​സ്, വി​ല്ലേ​ജ് ഓ​ഫി​സ്, ജോ​യ​ന്റ് ആ​ര്‍.​ടി ഓ​ഫി​സ്, എ​ക്‌​സൈ​സ് ഓ​ഫി​സ് തു​ട​ങ്ങി​യ​വ​യും പ്ര​വ​ര്‍ത്തി​ക്കു​ന്നു. ഇ​വ​രു​ടെ​യൊ​ക്കെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വെ​ച്ചി​രു​ന്ന ക​മ്പ്യൂ​ട്ട​റു​ക​ള്‍ക്ക് അ​ട​ക്കം ത​ക​രാ​ര്‍ സം​ഭ​വി​ച്ചു. ട​വ​റി​നു​ള്ളി​ല്‍ ബി​വ​റേ​ജ​സ് കോ​ര്‍പ​റേ​ഷ​ന്റെ ഔ​ട്ട്‌​ല​റ്റും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.

റ​വ​ന്യൂ ട​വ​റി​നോ​ട് തൊ​ട്ടു​ചേ​ര്‍ന്നാ​ണ് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ഓ​ഫി​സ്. ഏ​താ​നും വ​ര്‍ഷ​ങ്ങ​ളാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ എ​ന്‍.​ഒ.​സി​യി​ല്ലാ​തെ​യാ​ണ് കെ​ട്ടി​ടം പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

ലി​ഫ്റ്റു​ക​ള്‍ക്ക് അ​ട​ക്കം ഫ​യ​ര്‍ എ​ന്‍.​ഒ.​സി​യി​ല്ല. ലി​ഫ്റ്റ്​ ഉ​ള്ള​തും ഇ​ല്ലാ​ത്ത​തും തു​ല്യ​മാ​ണ്. ഇ​തി​ല്‍ ക​യ​റു​ന്ന​വ​ര്‍ മി​ക്ക​വാ​റും മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടു​ങ്ങി​ക്കി​ട​ക്കും. നാ​ലു മാ​സ​മാ​യി ലി​ഫ്റ്റ്​ പ്ര​വ​ര്‍ത്തി​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short circuitRevenue tower
News Summary - Short circuit in lightning; Revenue tower wiring burnt
Next Story