പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് 30 വർഷം കഠിനതടവ്
text_fieldsലിതിൻ തമ്പി
പത്തനംതിട്ട: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ. മല്ലപ്പുഴശ്ശേരി കുറുന്തർ കുഴിക്കാല ചരിവുകാലായിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ചെങ്ങന്നൂർ മുളക്കുഴ കൊഴുവല്ലൂർ മോടിയിൽ ലിതിൻ തമ്പിയെയാണ് (25) ശിക്ഷിച്ചത്. പത്തനംതിട്ട അതിവേഗസ്പെഷ്യൽ കോടതി ജഡ്ജ് ടി. മഞ്ജിത്താണ് വിധി പറഞ്ഞത്.
പിഴത്തുക കുട്ടിക്ക് നൽകാനും കോടതി വിധിച്ചു.ഇതു സംബന്ധിച്ച് ആറന്മുള പൊലീസ് 2020 ഒക്ടോബർ 29നാണ് കേസെടുത്തത്. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം 25 വർഷവും ഭീഷണിപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് അഞ്ചുവർഷവുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. 2019 ജൂൺ ഒന്നിനും സെപ്റ്റംബർ 30 നുമിടയിലാണ് ഒമ്പത് വയസ്സുള്ള കുട്ടി പ്രതിയിൽ നിന്നു ക്രൂരമായ പീഡനങ്ങൾ നേരിട്ടത്.
മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാട്ടിയ ശേഷമായിരുന്നു പീഡനം. പീഡന ദൃശൃങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി വിവരങ്ങൾ പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എ.എസ്.ഐ ഹസീന സഹായിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

