Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുവതിയെയും മക്കളെയും...

യുവതിയെയും മക്കളെയും ആക്രമിച്ച കേസിലെ രണ്ടാംപ്രതി പിടിയിൽ

text_fields
bookmark_border
യുവതിയെയും മക്കളെയും ആക്രമിച്ച കേസിലെ രണ്ടാംപ്രതി പിടിയിൽ
cancel
camera_alt

അഷ്ഹദ്

അടൂർ: പറക്കോട് സ്വദേശിനിയായ പനയംതുണ്ടിൽ വീട്ടിൽ സലീന, മക്കളായ അഫ്സൽ, ഫൈസൽ എന്നിവരെ വീട്ടിൽകയറി സൈക്കിൾ ചെയിനും കമ്പിവടിയും മറ്റും ഉപയോഗിച്ച് മാരകമായി ആക്രമിച്ച കേസിലെ രണ്ടാംപ്രതി അടൂർ കോട്ടമുകൾ സ്വദേശി കാവിളയിൽ വീട്ടിൽ അഷ്ഹദ് (21) അടൂർ പൊലീസിന്റെ പിടിയിലായി.

കായംകുളം ബസ്സ്റ്റാൻഡ് പരിസരത്തുനിന്നാണ് ഇയാൾ പിടിയിലാകുന്നത്.ഒന്നാം പ്രതിയായ സാബിർ ലഹരിമരുന്ന് കേസിൽ പ്രതിയായത് സലീനയുടെ മകൻ വിവരം നൽകിയിട്ടാണെന്നാരോപിച്ചായിരുന്നു അക്രമം. സാബിറിനെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. എ.എസ്.ഐ അഭിലാഷ്, സി.പി.ഒമാരായ ബൈജു, അർജുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuspectarrestedCrime
News Summary - Second suspect arrested in assault on woman and children
Next Story