സാറാ തോമസ് പത്തനംതിട്ട ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്
text_fieldsസാറാ തോമസ്
പത്തനംതിട്ട: ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായി എൽ.ഡി.എഫിലെ സാറാ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ജനതാദൾ എസ് പ്രതിനിധിയായ സാറാ തോമസ് കോഴഞ്ചേരി ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്.
ഇടതുമുന്നണി ധാരണ പ്രകാരം രണ്ടാം ടേമിൽ പുളിക്കീഴ് ഡിവിഷനെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസ് എമ്മിലെ അന്നമ്മ പി. ജോസ് ആണ് വൈസ് പ്രസിഡന്റ് ആകേണ്ടിയിരുന്നത്. എന്നാൽ, ഇവർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനാൽ രണ്ടാം ടേം ജനതാദളിന് നൽകുകയായിരുന്നു. അടുത്ത ടേമിൽ അന്നമ്മ പി. ജോസ് വൈസ് പ്രസിഡന്റാകും. സി.പി.ഐയിലെ രാജി പി. രാജപ്പൻ ആയിരുന്നു വൈസ് പ്രസിഡന്റ്.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ സാറാ തോമസിന് 11ഉം യു.ഡി.എഫിലെ ജെസി അലക്സിന് നാലും വോട്ട് ലഭിച്ചു. എൽ.ഡി.എഫ് ഭരണത്തിലുള്ള 16 അംഗങ്ങളുള്ള ഭരണസമിതിയില്‍ 15 പേര് ഹാജരായിരുന്നു. വരണാധികാരി കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
തുടര്‍ന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന് നിയുക്ത വൈസ് പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജില്ല പഞ്ചായത്ത് സെക്രട്ടറി വി.ആര്. മുരളീധരന് നായര്‍, ഡി.എം.ഒ ഡോ. എല്‍. അനിതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

