Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാ​റ​യും...

സാ​റ​യും ബെ​ന്യാ​മി​നും കൈ​കോ​ർ​ത്തു; അ​നു​വിന്‍റെ വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​ഞ്ഞു

text_fields
bookmark_border
Sara-and-Benyamin
cancel
camera_alt???????????? ????????????????? ?????????? ????????????? ??.???.?????. ??????? ???????? ????????? ???????????????? ???????????????? ?????????????? ????? ???????????? ??????????? ????????? ???????????????????

പ​ത്ത​നം​തി​ട്ട: ര​ണ്ടു​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ച്ഛ​ൻ മ​ര​ണ​പ്പെ​ട്ട്​ വീ​ടോ സ്ഥ​ല​മോ ഇ​ല്ലാ​തെ ക​ഴി​ഞ്ഞ ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി അ​നു​വിനും അ​മ്മ ഹ​സീ​ന​ക്കും സ​ഹോ​ദ​ര​ൻ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​നൂ​പി​നും വീ​ടൊ​രു​ക്കി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം.​എ​സ്.​ സു​നി​ൽ. കാ​ര​ക്കാ​ട് ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യും ജ​യ​ശ്രീ ടീ​ച്ച​റും ഇ​വ​ർ​ക്ക്​ മൂ​ന്ന് സ​െൻറ് സ്ഥ​ലം വാ​ങ്ങി ന​ൽ​കി​യി​രു​ന്നു.

കാ​ലി​ഫോ​ർ​ണി​യ​യി​ൽ താ​മ​സ​മാ​ക്കി​യ സാ​റ കോ​ശി​യു​ടെ​യും സാ​ഹി​ത്യ​കാ​ര​ൻ ബെ​ന്യാ​മി​​െൻറ​യും സ​ഹാ​യ​ത്താ​ൽ ര​ണ്ടു മു​റി​യും അ​ടു​ക്ക​ള​യും ശൗ​ചാ​ല​യ​വും സി​റ്റ്​​ഔ​ട്ടും അ​ട​ങ്ങി​യ വീ​ട് സു​നി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. എം.​എ​സ്.​ സു​നി​ൽ ന​ൽ​കു​ന്ന 172ാമ​ത് വീ​ടാ​ണ് ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ന​ൽ​കി​യ​ത്.

വീ​ടി​​െൻറ താ​ക്കോ​ൽ ദാ​നം സാ​ഹി​ത്യ​കാ​ര​ൻ ബെ​ന്യാ​മി​നും സാ​റ​യു​ടെ സു​ഹൃ​ത്താ​യ മേ​രി എ​ബ്ര​ഹാ​മും ജ​യ​ശ്രീയും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കെ.​പി. ജ​യ​ലാ​ൽ, മി​നി സു​ഭാ​ഷ്, ഗോ​പാ​ല​കൃ​ഷ്ണ പി​ള്ള, എ.​വി. എ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbenyaminsaramalayalam newsAnu's Home
News Summary - Sara and Benyamin make Anu's Home -kerala News
Next Story