പത്തനംതിട്ട ജില്ല പൊലീസ് മേധാവിയെ പൂക്കൂട നല്കി സ്വീകരിച്ച് സാമന്ത
text_fieldsജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനെ സാമന്ത
എന്ന ലാബ് നാർകോട്ടിക് പൊലീസ് നായ് പൂക്കുട നല്കി
സ്വീകരിക്കുന്നു
പത്തനംതിട്ട: ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് പൂക്കൂട നല്കി സ്വീകരിച്ചത് സാമന്ത എന്ന ലാബ് നാർകോട്ടിക് പൊലീസ് നായ്. ജില്ല സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള സന്ദര്‍ശിക്കാന്‍ ജില്ല പൊലീസ് മേധാവി എത്തിയപ്പോഴായിരുന്നു കൗതുകമുണര്‍ത്തുന്ന കാഴ്ച.
മേളയുടെ പവിലിയനു പുറത്ത് പ്രത്യേകമായി സജ്ജീകരിച്ച വേദിയിലാണ് പരിശീലനം ലഭിച്ച നായ്ക്കളുടെ പ്രത്യേക പ്രദര്‍ശനം നടത്തിയത്.
നാര്‍കോട്ടിക്, എക്സ്പ്ലോസീവ്, ട്രാക്കര്‍ വിഭാഗത്തിലുള്ള നായ്ക്കളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. റാംബോ, സായ, ഡോളി എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

