സുമനസ്സുകളുടെ സഹായം തേടി സാബിർ
text_fieldsമുഹമ്മദ് സാബിർ
മല്ലപ്പള്ളി: വൃക്കകൾ തകരാറിലായ കോട്ടാങ്ങൽ കാച്ചാനിൽ അജാസിെൻറ 10 വയസ്സുള്ള മകൻ മുഹമ്മദ് സാബിർ കഴിഞ്ഞ രണ്ടുവർഷമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ, അടിയന്തരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കുട്ടിയുടെ ജീവൻ നിലനിർത്താൻ കഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയക്ക് എകദേശം 15 ലക്ഷം രൂപയോളം ചെലവുവരും. രണ്ടുവർഷത്തെ ചികിത്സനടത്തി ഭാരിച്ച കടക്കാനായ അജാസിന് ഓപറേഷൻ നടത്തുന്നതിന് നിവൃത്തിയില്ല. ചികിത്സ സഹായത്തിനായി ചുങ്കപ്പാറ ഗ്രാമീൺ ബാങ്ക് ശാഖയിൽ മുഹമ്മദ് സാബിറിെൻറ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. Muhammad Sabir Account No: 40369101035562. IFC KLGB0040369. kerala Gramam Bank chunkappara. ഫോൺ: 9846275934.

