Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു
text_fieldsbookmark_border
കക്കുടുമണ്ണിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ
വടശ്ശേരിക്കര: അത്തിക്കയം-റാന്നി റോഡിൽ ശബരിമല തീർഥാടകരുടെ കാർ അപകടത്തിൽപ്പെട്ടു. കക്കുടുമണ്ണിലാണ് നിർത്തിയിട്ടിരുന്ന സ്വകാര്യ വാഹനത്തിൽ ശബരിമല തീർഥാടകരുടെ കാറിടിച്ച് അപകടമുണ്ടായത്.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളുടെ കാറാണ് വ്യാഴാഴ്ച രാവിലെ 11ഓടെ അപകടത്തിൽപ്പെട്ടത്.എതിർവശത്തുകൂടി വളവുതിരിഞ്ഞ് വന്ന ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിക്കുന്നതിനിടെയാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ട വാഹനം രണ്ടുമീറ്ററോളം മുന്നോട്ടുപോയി സമീപത്തെ വൈദ്യുതി തൂണും തകർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. പെരുനാട് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
Next Story

