ശബരിമല തീർത്ഥാടകർക്ക് വിലക്ക്; നിലയ്ക്കലിൽ പോലീസ് വണ്ടി തടഞ്ഞു.
text_fieldsവടശേരിക്കര:പ്രകൃതി ദുരന്തങ്ങളുടെയും കക്കി ആനത്തോട് ജലസംഭരണി തുറന്നതിനാൽ പമ്പാനദിയിൽ ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിൽ മാസപൂജ ദർശനം വിലക്കിയതോടെ ശബരിമല തീർത്ഥാടകർ വഴിയിൽ കുടുങ്ങി .തിങ്കളാഴ്ച്ച രാവിലെ മുതൽ എരുമേലിയിൽ നിന്നും തീർത്ഥാടകരെ കടത്തിവിടുന്നത് തടഞ്ഞിരുന്നു.മണ്ണാറക്കുളഞ്ഞി ശബരിമല പാതയിൽ പെരുനാട്ടിൽ തീർത്ഥാടകർ വഴിയിൽ കുടുങ്ങി.ഇതിനിടെയാണ് മൂന്നു ദിവസമായി മല കയറാനായി നിലയ്ക്കൽ തമ്പടിച്ചിരുന്ന തീർത്ഥാടകർ പ്രതിഷേധിച്ചത്.പ്രതിഷേധക്കാർ പൊലീസ് ജീപ്പ് തടഞ്ഞു.
തുലാമാസ പൂജകളുടെ സമയത്ത് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ഭക്തരാണ് പ്രതിഷേധവുമായി എത്തിയത്. ശബരിമല ദർശനം സാധ്യമല്ല എന്ന് മനസിലായതോടെയാണ് പ്രതിഷേധം. ഇനി പമ്പ കടത്തിയുള്ള ഭക്തരുടെ യാത്ര സാധ്യമല്ല എന്ന് അവലോകന യോഗത്തിൽ അറിയിച്ചിരുന്നു. ഭക്തരെ സുരക്ഷിതമായി അവരുടെ നാടുകളിലേക്ക് മടക്കി അയക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ വന്ന തീരുമാനം. ഇത് പൊലീസ് ഭക്തരോട് വിശദികരിച്ചതോടെയാണ് പ്രതിഷേധിച്ചത്. പ്രതിഷേധവുമായി അവർ പൊലീസ് ജീപ്പ് തടയുകയായിരുന്നു. തുടർന്ന് പൊലീസ് നിലവിലെ സാഹചര്യം മനസിലാക്കിക്കൊടുത്ത ഭക്തരെ മടക്കി അയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

