ശബരിമല നിറപുത്തരി കൊയ്ത്തുത്സവം ഒമ്പതിന്
text_fieldsശബരിമല നിറപുത്തരി ഉത്സവത്തിന് ആറന്മുള തറയില്‍മുക്ക്
ജങ്ഷന് സമീപത്തെ കൃഷിഭൂമിയിൽ വിളഞ്ഞ നെല്ല്
കോഴഞ്ചേരി: ശബരിമല നിറപുത്തരി ഉത്സവത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ ആറന്മുള വികസന സമിതി കൃഷി ചെയ്ത നെല്ല് ഒമ്പതിന് കൊയ്തെടുക്കും. ചെമ്പകമംഗലം സി.എൻ. വിജയകുമാറിന്റെ ആറന്മുള തറയില്‍മുക്ക് ജങ്ഷനു സമീപത്തെ കൃഷിഭൂമിയിലാണ് നെല്ല് വിളഞ്ഞത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപന്‍, പന്തളം രാജകൊട്ടാരം പ്രതിനിധിക്ക് ആദ്യത്തെ കറ്റ കൈമാറും. കൊയ്തെടുത്ത കറ്റ ശബരിമല നിറപുത്തരി ഉത്സവത്തിന് സമര്‍പ്പിക്കുന്നതിന് കൊണ്ടുപോകും. സന്നിധാനത്ത് ബോര്‍ഡ് പ്രസിഡന്റും തന്ത്രിയും ഭാരവാഹികളും ചേര്‍ന്ന് ഏറ്റുവാങ്ങും.

