ശബരിമല; മുന്നൊരുക്കവുമായി ജില്ല ഭരണകൂടം
text_fieldsപത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന മുന്നൊരുക്കം സംബന്ധിച്ച് കലക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
ഇത്തവണ ശബരിമല മുന്നൊരുക്കം കുറച്ചുകൂടി നേരത്തേയാക്കുന്നതിന്റെ ഭാഗമായാണ് നിലക്കല്‍ ഗെസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നത്. വരുന്ന സീസണിലേക്ക് ഭക്തര്‍ക്കായി ഒരുക്കേണ്ട സൗകര്യം സംബന്ധിച്ചും ശബരിമല സന്നിധാനം, നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട കൂടുതല്‍ സംവിധാനങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ഇനി എല്ലാ മാസവും അവലോകന യോഗം ചേരാനും മുന്നൊരുക്ക പുരോഗതി വിലയിരുത്താനും തീരുമാനമായി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. അജികുമാര്‍, എ. സുന്ദരേശന്, ജില്ല പൊലീസ് മേധാവി വി. അജിത്, സബ് കലക്ടര്‍ സഫ്ന നസറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

