ശബരിമല തീർഥാടനം; പ്രവൃത്തികളുടെ പുരോഗതി അറിയിക്കണമെന്ന് മുഖ്യമന്ത്രി
text_fieldsശബരിമല തീർഥാടന മുന്നൊരുക്കങ്ങളുടെ അവലോകനത്തിനായെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ നിലയ്ക്കൽ ഗെസ്റ്റ് ഹൗസിൽ മന്ത്രിമാരായ കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരുമായി ചർച്ചക്കുശേഷം നിലയ്ക്കൽ ക്യാമ്പ് സന്ദർശിക്കുന്നു
ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി നിലക്കലിൽ സന്ദർശനം നടത്തിയ ശേഷം പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുകയായിരുന്നു അദ്ദേഹം.
സന്നിധാനം, പമ്പ, നിലക്കൽ, മറ്റ് തീർഥാടന ഇടങ്ങൾ എന്നിവിടങ്ങളിലെ പ്രവൃത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കണം. പമ്പ - ചാലക്കയം റോഡിന്റെ ആധുനിക രീതിയിലുള്ള നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് നിരത്ത് വകുപ്പിന് നിർദേശം നൽകി. വകുപ്പുകൾ കൃത്യമായ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ. മുരളീധരൻ, സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, എം. ലിജു, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ പഴകുളം മധു, അബിൻ വർക്കി, സി.വി. ശാന്തകുമാർ, വർഗീസ് മാമ്മൻ, കെ.യു. ജനീഷ് കുമാർ, എം.ജെ. സെബാസ്റ്റ്യൻ, സിറിയക് തോമസ്, റോണി കെ. ബേബി, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

