Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകവർച്ചയും കഞ്ചാവ്...

കവർച്ചയും കഞ്ചാവ് വിൽപനയും; കൈത്തോക്കുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കവർച്ചയും കഞ്ചാവ് വിൽപനയും;  കൈത്തോക്കുമായി യുവാവ് പിടിയിൽ
cancel
Listen to this Article

പ​ത്ത​നം​തി​ട്ട: ആ​ളു​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച​യും ക​ഞ്ചാ​വ് വി​ൽ​പ​ന​യും ന​ട​ത്തു​ന്ന യു​വാ​വ് കൈ​ത്തോ​ക്കു​മാ​യി പൊ​ലീ​സ് പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ ചു​ട്ടി​പ്പാ​റ വ​ട​ക്കേ​ച്ച​രു​വി​ൽ നൗ​ഫ​ലാ​ണ്​ (31) അ​റ​സ്റ്റി​ലാ​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി കെ.​എ. വി​ദ്യാ​ധ‍െൻറ​യും പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി, എ​സ്. ന​ന്ദ​കു​മാ​റി‍െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മേ​ലെ​വെ​ട്ടി​പ്രം തൈ​ക്കാ​വ് റോ​ഡി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്നാ​ണ് തേ​ക്കും സ്റ്റീ​ൽ നി​ർ​മി​ത ക​ത്തി​യും മ​റ്റു​മാ​യി പി​ടി​യി​ലാ​യ​ത്.

ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രും റെ​യ്‌​ഡി​ൽ പ​ങ്കെ​ടു​ത്തു. ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ടി​ന്റെ മു​ക​ളി​ലെ നി​ല​യി​ലെ മു​റി​യി​ൽ​നി​ന്നാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. ത​മി​ഴ്നാ​ട് കാ​ഞ്ചീ​പു​രം ജി​ല്ല​യി​ൽ ധ​ന​കാ​ര്യ സ്ഥാ​പ​ന ഉ​ട​മ​യെ പ​ണാ​പ​ഹ​ര​ണ ശ്ര​മ​ത്തി​നി​ടെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് കൂ​വ​ത്തൂ​ർ പൊ​ലീ​സ് 2015ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​ണ് നൗ​ഫ​ൽ.

കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. പി​സ്റ്റ​ൾ എ​വി​ടെ​നി​ന്ന് ല​ഭി​ച്ചു, കൂ​ട്ടാ​ളി​ക​ളു​ണ്ടോ എ​ന്ന് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

ര​ണ്ട് വെ​ടി​യു​ണ്ട നി​റ​ച്ച​നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ത്യ​ൻ നി​ർ​മി​ത പി​സ്റ്റ​ൾ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ വാ​ങ്ങി​യ​താ​ണെ​ന്നും ക​ഞ്ചാ​വ് ക​ട​ത്തു​മ്പോ​ൾ സു​ര​ക്ഷ​ക്ക്​ കൈ​യി​ൽ ക​രു​താ​റു​ണ്ടെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്. എ​സ്.​ഐ അ​നൂ​പ്, ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ലെ എ​സ്.​ഐ സു​രേ​ഷ് കു​മാ​ർ, ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ എ​സ്.​ഐ അ​ജി സാ​മു​വ​ൽ, എ.​എ​സ്.​ഐ അ​ജി​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ മി​ഥു​ൻ ജോ​സ്, ശ്രീ​രാ​ജ്, അ​ഖി​ൽ, ബി​നു, സു​ജി​ത് എ​ന്നി​വ​രും പരിശോധനയിൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganga selling
News Summary - robbery and ganga selling; youth held with hand gun
Next Story