Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെ​ട്രോ​ൾ പ​മ്പ്...

പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച്​ ക​വ​ർ​ച്ച: പ്ര​തി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച്​ ക​വ​ർ​ച്ച: പ്ര​തി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

സൂ​ര​ജ് , പ്രേം​ജി​ത്ത്, വി​ഷ്ണു

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​രി​ലെ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നാ​യ ചെ​ന്നീ​ർ​ക്ക​ര സ്വ​ദേ​ശി ര​ഞ്ജി​ത്തി​നെ സം​ഘം ചേ​ർ​ന്ന് ഹെ​ൽ​മ​റ്റ് കൊ​ണ്ട് മ​ർ​ദി​ക്കു​ക​യും പെ​ട്രോ​ൾ വി​ൽ​പ​ന ന​ട​ത്തി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ അ​പ​ഹ​രി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മൂ​ന്നു പേ​രെ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ്ര​മാ​ടം ളാ​ക്കൂ​ർ സ്വ​ദേ​ശി പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സൂ​ര​ജ് (19), ഓ​മ​ല്ലൂ​ർ അ​യി​മാ​ലി, വി​ളാ​ഹം പു​ര​യി​ടം വീ​ട്ടി​ൽ പ്രേം​ജി​ത്ത് പ്ര​സാ​ദ് (19), പ​ത്ത​നം​തി​ട്ട മ​ണ്ണാ​റ​മ​ല, ഇ​ല​വു​ന്ത​റ പു​ത്ത​ൻ​വീ​ട്ടി​ൽ വി​ഷ്ണു ഭാ​സ്ക​ര​ൻ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വെ​ളു​പ്പി​ന് 12.30ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ര​ഞ്ജി​ത്ത് ജോ​ലി ചെ​യ്യു​ന്ന ഓ​മ​ല്ലൂ​രി​ലെ പ​മ്പി​ലെ​ത്തി​യ പ്ര​തി​ക​ൾ പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ പെ​ട്രോ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ഇ​ത് ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച ര​ഞ്ജി​ത്തെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണം അ​പ​ഹ​രി​ക്കു​ക​യു​മാ​യി​രു​ന്നു. കേ​സെ​ടു​ത്ത പ​ത്ത​നം​തി​ട്ട പൊ​ലീ​സ് അ​ടു​ത്ത​ദി​വ​സം ത​ന്നെ മൂ​ന്നു പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ അ​രു​ൺ ജി, ​എ​സ്.​ഐ​മാ​രാ​യ ബി​നു മോ​ഹ​ൻ, ബി​നോ​യ് ബേ​ബി, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ൽ​സാം, വി​ജേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ആ​ഷ​ർ, അ​നൂ​പ്, അ​നീ​ഷ്, സു​മ​ൻ, ജി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മൂ​ന്ന് പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberypetrol pumpsassaultSuspects arrested
News Summary - Robbery and assault on petrol pump attendant: Suspects arrested
Next Story