Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.സി റോഡ് നവീകരണത്തിലെ മുൻ സർക്കാറുകളുടെ വീഴ്ച ; സംസ്ഥാനത്തിന് നഷ്ടം 100 കോടി

text_fields
bookmark_border
എം.സി റോഡ് നവീകരണത്തിലെ മുൻ സർക്കാറുകളുടെ വീഴ്ച ; സംസ്ഥാനത്തിന് നഷ്ടം 100 കോടി
cancel

പന്തളം: എം.സി റോഡ് നവീകരണത്തിൽ കഴിഞ്ഞ സർക്കാരുകളുടെ വീഴ്ചയിൽ സംസ്ഥാനത്തിന് നഷ്ടം 100 കോടി. ഇപ്പോഴത്തെ സർക്കാർ എം.സി റോഡ് നാല് വരിയാക്കി നിർമിക്കുന്നതിനുള്ള നടപടികളുടെ പ്രാഥമികഘടം ആരംഭിച്ചിരിക്കെയാണ് മുൻ സർക്കാറുകളുടെ വീഴ്ചകൾ ചർച്ചയാകുന്നത്.

എം.സി റോഡ് കടന്നുപോകുന്ന പന്തളം, ചെങ്ങന്നൂർ മേഖലയിൽ ബൈപ്പാസ് യാഥാർഥ്യമായിട്ടില്ല. ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് റോഡ് നവീകരണത്തിന്റെ ഭാഗമായി ചില സ്ഥാപനങ്ങൾ പൊളിച്ചുമാറ്റിയെങ്കിലും എൻ.എസ്.എസ് ഉൾപ്പെടെയുള്ള സാമുദായിക സംഘടനകളുടെ സ്ഥാപനങ്ങളെ തൊട്ടില്ല.

2000ൽ ഇടത് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട കെ.എസ്.ടി.പി. പദ്ധതികൾ ആന്റണി, ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ സർക്കാരുകളുടെ കാലത്താണ് അഴിമതിയിലേക്ക് വീണത്. തിരുവനന്തപുരം മുതൽ അങ്കമാലി വരെ 127 കിലോമീറ്റർ റോഡ് പണിയാൻ 215 കോടിയായിരുന്നു കരാർത്തുക. നിർധിഷ്ട കാലാവധിയായ 2000 ഡിസംബറിലും പണി തീർന്നില്ല.

ഒരു വർഷം നീട്ടിയിട്ടും പൊതുമരാമത്ത്, റവന്യൂ, ധന വകുപ്പുകളുടെ നടപടി ഇഴഞ്ഞതിനാൽ ഭൂമി ഏറ്റെടുക്കൽ നടന്നില്ല. പണി തീരാത്തതിന്റെ കുറ്റം കരാർ കമ്പനിയായ പതിബെല്ലിന്റെ മേൽ ചാരി രക്ഷപ്പെടാനായിരുന്നു സർക്കാരുകളുടെ ശ്രമം. 2006ൽ ഉമ്മൻചാണ്ടി സർക്കാരാണ് പതിബെല്ലിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ തീരുമാനിച്ചത്. വി.എസ്. സർക്കാരും തുടർനടപടികളെടുത്തു. 2006 നവംബർ 13ന് പതിബെൽ കൺസോർട്യം പ്രോജക്ട് മാനേജർ ലീ സി ബിനിന്റെ ആത്മഹത്യയ്ക്കുശേഷം പതിബെൽ കൺസോർട്യം, പൊതുമരാമത്ത് വകുപ്പിന്റേത് അടക്കമുള്ളവരുടെ വീഴ്ചകളാണ് ഭൂമി ഏറ്റെടുക്കൽ വൈകാനിടയാക്കിയെന്നു വ്യക്തമാക്കി കത്തുനൽ‌കി. നിയമനടപടിയുമായി പോവുകയാണെന്നും അറിയിച്ചു.

96 കോടിയാണ് കൺസോർട്യം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. 2007 ഡിസംബറിൽ നിയമപരിശോധനയിൽ അവരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ സർക്കാർ അനുനയത്തിന് വഴങ്ങി. നഷ്ടപരിഹാരം 35 കോടിയാക്കി അംഗീകരിച്ചു. ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറായിരുന്നു അന്ന് പൊതുമരാമത്ത് സെക്രട്ടറി. പതിബെല്ലുമായുള്ള ആദ്യ കരാർ പുതുക്കി അനുബന്ധകരാറിലേക്ക് കടക്കാനും സർക്കാർ നിർബന്ധിതരായി. 72.5 ശതമാനം ചെലവ് തുകയും അംഗീകരിച്ചു. ഇതോടെ 55.96 കോടി അധികമായി. ഇതര ചെലവുകൾ സഹിതം 60.75 കോടിയാണ് കൺസോർഷ്യത്തിന് കൊടുത്തത്. പിന്നീട് പണി മുന്നോട്ടുകൊണ്ടുപോകാൻ 100 കോടിയോളം രൂപ വേണ്ടിവന്നു.

വീണ്ടും എംസി റോഡ് നവീകരണം സർക്കാർ ആരംഭിക്കുമ്പോൾ പണ്ട് പുരാതനയുള്ള പാതയായ എംസി റോഡിൽ നിരവധി ഇടുങ്ങിയ വഴികളും വ്യാപാരസ്ഥാപനങ്ങളും ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്. ഇതുവഴി നാലുവരി പാത നിർമിച്ച് എം.സി റോഡ് നവീകരണം നടപ്പിലാക്കണമെങ്കിൽ വൻ സാമ്പത്തിക ബാധ്യതയാണ് സർക്കാറിനുള്ളത്. ഇത് ഒഴിവാക്കുന്നതിനായി പല ടൗണുകളും കേന്ദ്രീകരിച്ച് എം.സി റോഡിന് സമാന്തരമായി ബൈപ്പാസുകൾ നിർമ്മിക്കാനാണ് പദ്ധതിയുണ്ട്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - road construction
Next Story