മേൽപാലം നിർമാണം ഇഴയുന്നതിനിടെ പത്തനംതിട്ട നഗരത്തിലെ റോഡ് തകർന്നു
text_fieldsപത്തനംതിട്ട: പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിന് മുന്നിെല റോഡ് തകർന്നതോടെ യാത്രാദുരിതം. റോഡിൽ രൂപപ്പെട്ട വലിയ കുഴികളിൽ ചെളിെവള്ളം കെട്ടിക്കിടക്കുകയാണ്. കാൽനാടയാത്രക്കാർ സാഹസികമായാണ് കുഴി ചാടികടക്കുന്നത്. കാല് തെറ്റിയാൽ കുഴിയിൽ വീഴും.
മഴ പെയ്യുമ്പോൾ ദുരിതം ഇരട്ടിക്കുമെന്ന് യാത്രക്കാർ പറയുന്നു. ഇരു ചക്ര വാഹനത്തിൽ പോകുന്നവർ നിയന്ത്രണം വിട്ട് കുഴികളിൽ ചാടുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുമുണ്ട്. അബാൻ മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങിയതോടെയാണ് ഈ ഭാഗത്തെ റോഡ് നിശേഷം തകർന്നതെന്ന് നാട്ടുകാർ പറയുന്നു. മേൽപാലം പണി പൂർത്തിയാകാതെ റോഡ് അറ്റകുറ്റപണിക്കും സാധ്യതയില്ല.
മഴക്കാലത്ത് അബാൻ ജങ്ഷനിലും നിറയെ വെള്ളക്കെട്ടാണ്. യാത്രക്കാർക്ക് ഇതു വഴി കടന്നു പോകാൻതന്നെ പ്രയാസമാണ്. മേൽപ്പാലം പണിയും കൂടി നടക്കുന്നതോടെ ഗതാഗതകുരുക്കും അനുഭവപ്പെടുന്നുണ്ട്. കച്ചവടക്കാരും ഓട്ടോറിക്ഷാക്കാരുമാണ് കൂടുതൽ ദുരിതത്തിലായത്. മേല്‍പ്പാലം നിര്‍മാണം തുടങ്ങിയതോടെ സ്റ്റാന്‍ഡിലേക്കെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞു. ഇത് ഈ ഭാഗത്തെ വ്യാപാരികളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
സ്വകാര്യ ബസ് സ്റ്റാൻഡിനടുത്ത പെട്രോൾ പമ്പിന് സമീപത്തുനിന്ന് തുടങ്ങി മൂത്തൂറ്റ് ആശുപത്രി ഭാഗം വരെയാണ് മേൽപ്പാലം നിർമിക്കുന്നത്. ഇത്രയും ഭാഗത്തെ വ്യാപാരികളാണ് ദുരിതം അനുഭവിക്കുന്നത്. കച്ചവടം തീരെയില്ലാതെ വിഷമിക്കുകയാണിവർ. 2022 മാർച്ചിൽ 18 മാസമെന്ന കാലാവധിയിൽ പൂർത്തീകരിക്കണമെന്ന വ്യവസ്ഥയിലാണ് മേൽപ്പാലത്തിന്റെ നിർമാണ ചുമതല കരാറുകാരനു കൈമാറിയത്. എന്നാൽ പകുതി പണികൾ മാത്രമാണ് പൂർത്തിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

