Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅവകാശം അതിവേഗം പദ്ധതി:...

അവകാശം അതിവേഗം പദ്ധതി: പൂര്‍ത്തീകരണ പ്രഖ്യാപനം പത്തനംതിട്ടയില്‍

text_fields
bookmark_border
kerala govt
cancel

പ​ത്ത​നം​തി​ട്ട: അ​തി​ദാ​രി​ദ്ര്യ നി​ര്‍മാ​ര്‍ജ​ന​ത്തി​ന്റെ ഭാ​ഗ​മാ​യ ‘അ​വ​കാ​ശം അ​തി​വേ​ഗം പ​ദ്ധ​തി’ പൂ​ര്‍ത്തീ​ക​ര​ണം സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം ഈ​മാ​സം 24ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ൽ നി​ര്‍വ​ഹി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല​ക്​​​ട​റേ​റ്റ്​ കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ൽ ചേ​ര്‍ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ല്‍ മ​ന്ത്രി വീ​ണ ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ണ്ടാം പി​ണ​റാ​യി സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത പ്ര​ധാ​ന പ​ദ്ധ​തി​യാ​ണ് അ​തി​ദാ​രി​ദ്ര്യ നി​ര്‍മാ​ര്‍ജ​നം. അ​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ സ​ര്‍വേ സം​ഘ​ടി​പ്പി​ച്ച് അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്തി ആ​നു​കൂ​ല്യ​ങ്ങ​ളും അ​ടി​സ്ഥാ​ന രേ​ഖ​ക​ളും ല​ഭ്യ​മാ​ക്കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. ക​ണ്ടെ​ത്തി​യ എ​ല്ലാ​വ​ര്‍ക്കും രേ​ഖ​ക​ൾ ല​ഭ്യ​മാ​കു​ക എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്​​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി പൂ​ര്‍ത്തീ​ക​ര​ണ സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം ന​ട​ക്കു​ന്ന​തെ​ന്ന്​ സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. ജി​ല്ല​യി​ല്‍ അ​തി​ദ​രി​ദ്ര​രു​ടെ എ​ണ്ണം താ​ര​ത​മ്യേ​ന കു​റ​വാ​ണ്.

അ​ര്‍ഹ​ത​യു​ള്ള​വ​ര്‍ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും പ​ദ്ധ​തി നി​ര്‍വ​ഹ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​ത​ല​ത്തി​ൽ പ്ര​ശ്‌​ന​ങ്ങ​ൾ നേ​രി​ടു​ന്നു​വെ​ങ്കി​ൽ ക​ല​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​സാ​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​വ​കാ​ശം അ​തി​വേ​ഗം പ​ദ്ധ​തി ത​ദ്ദേ​ശ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച​രീ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ക​ല​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ പ​റ​ഞ്ഞു. അ​തി​ന്​ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി മൈ​ക്രോ​ലെ​വ​ൽ പ്ലാ​നി​ങ്​ രൂ​പ​വ​ത്​​ക​രി​ച്ചു.

2339 കു​ടും​ബ​മാ​ണ് ജി​ല്ല​യി​ൽ​നി​ന്ന് പ​ട്ടി​ക​യി​ലു​ള്ള​ത്. വോ​ട്ട​ർ ഐ.​ഡി, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡ്, കു​ടും​ബ​ശ്രീ അം​ഗ​ത്വം, തൊ​ഴി​ലു​റ​പ്പ് അം​ഗ​ത്വം, റേ​ഷ​ന്‍കാ​ര്‍ഡ്, പെ​ന്‍ഷ​ൻ, ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ്, ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ന്നീ രേ​ഖ​ക​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ഇ​വ​ർ​ക്ക്​ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും ക​ല​ക്ട​ർ പ​റ​ഞ്ഞു.

മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യി മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ​യും ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, ആ​ന്റോ ആ​ന്റ​ണി എം.​പി, എം.​എ​ൽ.​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, കെ.​യു. ജ​നീ​ഷ്​​കു​മാ​ർ, പ്ര​മോ​ദ് നാ​രാ​യ​ൺ എ​ന്നി​വ​രെ​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​നെ ചെ​യ​ർ​മാ​നാ​യും പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ അ​ഡ്വ. ടി. ​സ​ക്കീ​ർ ഹു​സൈ​നെ കോ​ചെ​യ​ർ​മാ​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthitta
News Summary - Right to Fast Project: Completion announcement at Pathanamthitta
Next Story