ചെങ്ങറ സമരഭൂമിയിൽ റവന്യൂ സെക്രട്ടറിയുടെ സന്ദർശനം
text_fieldsചെങ്ങറ സമരഭൂമി റവന്യു സെക്രട്ടറി രാജമാണിക്യം സന്ദർശിക്കുന്നു
കോന്നി: ചെങ്ങറ സമരഭൂമി സന്ദർശിച്ച് റവന്യൂ സെക്രട്ടറി രാജമാണിക്യം. കെ.യു. ജനീഷ് കുമാർ എം.എൽ.എ, കലക്ടർ പ്രേം കൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. നേരത്തെ ചെങ്ങറ സമരഭൂമിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ജനീഷ് കുമാർ.എം.എൽ.എ മുഖ്യമന്ത്രിക്കും, റവന്യുമന്ത്രിക്കും, നല്കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.
ഇരുപത് വർഷക്കാലമായി സമരഭൂമിയിൽ താമസിക്കുന്നവർക്ക് സ്ഥിരതാമസ രേഖ, കൂടാതെ സമരഭൂമിയിലെ റോഡുകൾ, വൈദ്യുതി, വെളളം, മറ്റ് ഭൂമിപ്രശ്നങ്ങൾ, എന്നിവ സംബന്ധിച്ച പരാതികൾ സമരസമിതി പ്രവർത്തകർ റവന്യു സെക്രട്ടറിക്ക് മുന്നിൽ അവതരിപ്പിച്ചു. 2007ലാണ് സാധുജന വിമോചന സംയുക്ത വേദിയുടെ നേത്യത്വത്തിൽ ചെങ്ങറ എസ്റ്റേറ്റിലെ കുറുമ്പറ്റി ഡി വിഷനിൽ കുടിൽ കെട്ടി സമരം ആരംഭിച്ചത്.പിന്നീട് ചെങ്ങറ ഭൂസമരത്തിന് പിന്തുണ ലഭിച്ചെങ്കിലും സമരസമിതി പ്രവർത്തകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

