മുസ്ലിം ലീഗിൽ നിന്ന് വീണ്ടും രാജി; പഴയ ഐ.എൻ.എല്ലുകാർ പാർട്ടി വിട്ടു
text_fieldsപത്തനംതിട്ട: പ്രവാസി ലീഗ് ജില്ല പ്രസിഡൻറ് നിസാർ നൂർമഹൽ അടക്കം ഏതാനും നേതാക്കൾ മുസ്ലിം ലീഗിൽനിന്ന് രാജിവെച്ച് ഐ.എൻ.എല്ലിൽ ചേർന്നു. രാജിവെച്ചവർ ഏറെയും പഴയ ഐ.എൻ.എല്ലുകാരാണ്.
കഴിഞ്ഞദിവസം സ്വതന്ത്ര കർഷകസംഘം നേതാവ് മുഹമ്മദ് സാലിയും വനിത ലീഗ് നേതാവ് ബീന ഷരീഫും രാജിവെച്ച് എൻ.സി.പിയിൽ ചേർന്നിരുന്നു. ഇതിനുപിന്നാലെയാണ് ഒരുവിഭാഗം ഐ.എൻ.എല്ലിലും ചേക്കേറി ഇടതുമുന്നണിയുടെ ഭാഗമാകുന്നത്.
പ്രവാസി ലീഗ് വൈസ് പ്രസിഡൻറുമാരായ നജീബ് ചുങ്കപ്പാറ, ഷാജഹാൻ മാേങ്കാട്, ജില്ല കമ്മിറ്റി അംഗം അജീഷ് മുഹമ്മദ്്, പ്രവാസി ലീഗ് ജില്ല സെക്രട്ടറി ഷംസുദീൻ കോന്നി, യൂത്ത് ലീഗ് ജില്ല കമ്മിറ്റി അംഗം അൽത്താഫ് എസ്, മുൻ മുനിസിപ്പൽ കൗൺസിലറും വനിതലീഗ് ഭാരവാഹിയുമായിരുന്ന ഷംസിയ റഷീദ് എന്നിവരാണ് െഎ.എൻ.എല്ലിൽ ചേർന്നത്.
മുസ്ലിംലീഗ് രാഷ്ട്രീയം മലബാറിലെ ചില ജില്ലകളിലും ചില വ്യക്തികളിലും മാത്രം കേന്ദ്രീകൃതമാകുകയും സമുദായത്തിെൻറയും സമൂഹത്തിെൻറയും പൊതുനന്മയിൽനിന്ന് വ്യതിചലിക്കുകയും ചെയ്തതായി രാജിവെച്ചവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

