Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല അതിർത്തിയിലെ...

ജില്ല അതിർത്തിയിലെ പാലത്തിന്​ കൈവരിയില്ല; പുനർനിർമിക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
ജില്ല അതിർത്തിയിലെ പാലത്തിന്​ കൈവരിയില്ല; പുനർനിർമിക്കണമെന്ന്​ ആവശ്യം
cancel

മ​ല്ല​പ്പ​ള്ളി: പ​ത്ത​നം​തി​ട്ട-​കോ​ട്ട​യം ജി​ല്ല അ​തി​ർ​ത്തി​യാ​യ ആ​ല​പ്ര​ക്കാ​ട്-​കോ​ട്ടാ​ങ്ങ​ൽ റോ​ഡി​ലെ അ​പ​ക​ടാ​വ​സ്ഥി​ലാ​യ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

പൊ​ന്ത​ൻ​പു​ഴ റോ​ഡി​ൽ​നി​ന്ന്​ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ പാ​ല​ത്തി​ന്റെ കൈ​വ​രി​ക​ൾ ദ്ര​വി​ച്ച് ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കൈ​വ​രി സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും കൈ​വ​രി​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് ഇ​ള​കി ക​മ്പി​ക​ൾ ദ്ര​വി​ച്ചു​പോ​യ നി​ല​യി​ലാ​ണ്. വി​ദ്യാ​ർ​ഥി​ക​ളും യാ​ത്ര​ക്കാ​രും മ​റ്റും ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത് ഈ ​പാ​ല​ത്തി​ന്റെ സ​മീ​പ​മാ​ണ്.

യാ​ത്ര​ക്കാ​രി​ൽ ആ​രെ​ങ്കി​ലും അ​റി​യാ​തെ പാ​ല​ത്തി​ന്റെ കൈ​വ​രി​യി​ൽ തൊ​ട്ടാ​ൽ കൈ​വ​രി ത​ക​ർ​ന്ന് തോ​ട്ടി​ൽ​വി​ഴു​ന്ന സ്ഥി​തി​യി​ലെ​ത്തി. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​മാ​യ​തി​നാ​ൽ കൈ​വ​രി​യി​ല്ലാ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ൽ വീ​തി​കൂ​ട്ടു​ന്ന​തി​നും ഓ​ട​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും ന​ട​പ​ടി ആ​രം​ഭി​ച്ചെ​ങ്കി​ലും പാ​ല​ത്തി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കൈ​വ​രി​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. കൈ​വ​രി നി​ർ​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local News
News Summary - residence demands reconstruction of bridge
Next Story