റിപ്പബ്ലിക് ദിനാഘോഷം വനിത പൊലീസും ഫോറസ്റ്റും മികച്ച പ്ലാറ്റൂണുകൾ
text_fieldsജില്ലതല റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി വീണ ജോർജ് സല്യൂട്ട് സ്വീകരിക്കുന്നു
പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 77ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്ലാറ്റൂണുകളിൽ സായുധ സേന വിഭാഗത്തില്‍ പത്തനംതിട്ട ജില്ല ക്രൈം ബ്രാഞ്ച് എസ്.ഐ കെ.എസ്. ധന്യ നയിച്ച വനിത പൊലീസിന് ഒന്നാം സ്ഥാനവും എസ്.ഐ എസ്. ഗോപകുമാർ നയിച്ച പത്തനംതിട്ട ഡി.എച്ച്.ക്യു രണ്ടാം സ്ഥാനവും നേടി.
സായുധേതര വിഭാഗത്തില്‍ ഒന്നാം സ്ഥാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഒ.എ. ശ്യാംകുമാർ നയിച്ച ഫോറസ്റ്റ് പ്ലാറ്റൂണിനും രണ്ടാം സ്ഥാനം അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫിസര്‍ എസ്.കെ. സന്ദീപ് നയിച്ച ടീമും നേടി.
കമ്യൂനിറ്റി പൊലീസ് ഓഫിസേഴ്സ് വിഭാഗത്തിൽ മനേഷ് ജെ. ഉണ്ണിത്താൻ നയിച്ച ടീച്ചേഴ്സ് പ്ലാറ്റൂൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബി. അമൽ ക്യാപ്റ്റനായ വടശേരിക്കര എം.ആർ.എച്ച്.എസ്.എസ് ബാൻഡ് സെറ്റിന് ഒന്നാം സ്ഥാനം സ്വന്തമാക്കി. എൻ.സി.സി വിഭാഗത്തില്‍ ഒന്നാം സ്ഥാനം പത്തനംതിട്ട കാത്തോലിക്കറ്റ് കോളജ് അനഘ എം. നായർ നയിച്ച ടീം വിജയിച്ചു.
എസ്.പി.സിയിൽ സെറ എൽസ സജി നയിച്ച തണ്ണീത്തോട് സെന്റ് ബെനഡിക്റ്റ് എച്ച്.എസിന് ഒന്നാം സ്ഥാനവും എ.എസ്. അഭിരാമി നയിച്ച കടമ്പനാട് വിവേകാനന്ദ ജി.എച്ച്.എസ് രണ്ടാം സ്ഥാനവും ലഭിച്ചു. സ്കൗട്ട് വിഭാഗത്തില്‍ മൈലപ്ര മൗണ്ട് ബഥനി എച്ച്.എസ്.എസിലെ അതുല്‍ നയിച്ച ടീമിന് ഒന്നാം സ്ഥാനവും ചന്ദനപ്പള്ളി റോസ് ഡെയ്ല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ഋതു രതീഷ് നയിച്ച ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഗൈഡ്സ് വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്.എസിലെ ആവണി നയിച്ച ടീം ഒന്നാം സ്ഥാനം നേടി. ജെ.ആര്.സി വിഭാഗത്തില്‍ ഒന്നാം സ്ഥാനം പത്തനംതിട്ട സെന്റ് മേരീസ് എച്ച്.എസിലെ ബെറ്റീന ഗ്രേസ് നയിച്ച ടീമിനാണ്. രണ്ടാം സ്ഥാനം പറക്കോട് അമൃത ജി.എച്ച്.എസിലെ എസ്.എബിന നയിച്ച ജെ.ആര്.സിയും നേടി. മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രൂപുകള്ക്കുള്ള സമ്മാനദാനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.
റിപ്പബ്ലിക് ദിന സംഗമം
കോന്നി: രാജ്യത്തെ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം നൽകുകയെന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ടൗണിൽ റിപ്പബ്ലിക് ദിന സംഗമം നടത്തി. ജില്ല ജനറൽ സെക്രട്ടറി സലീം മൗലവി ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറര്‍ ഷാജി കോന്നി അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സുധീർ കോന്നി, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ല പ്രസിഡന്റ് അംജിത അജ്മൽ, എസ്.ഡി.പി.ഐ ആറന്മുള മണ്ഡലം പ്രസിഡന്റ് എസ്. മുഹമ്മദ് റാഷിദ്, കോന്നി മണ്ഡലം പ്രസിഡന്റ് സബീർ കോന്നി, ജില്ല ജനറൽ സെക്രട്ടറി അൻസാരി മുട്ടാർ, ജില്ല സെക്രട്ടറി ഷഫ്ന റാഷിദ്, ജില്ല കമ്മിറ്റിയംഗം സഫി പന്തളം എന്നിവർ പങ്കെടുത്തു.
ഫെഡറലിസം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്ത്വം -മന്ത്രി വീണ ജോര്‍ജ്
പത്തനംതിട്ട: ഫെഡറലിസം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്ത്വമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 77ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയപതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന് നീതിയും അവസരസമത്വവും ഉറപ്പാക്കണം. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം ഒരാളുടെയും ഔദ്യാര്യമല്ല. ഇന്ത്യ എന്ന മഹാരാജ്യം നാനാത്വങ്ങളുടെ വൈവിധ്യമാണെന്ന് അവർ പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, കലക്ടര്‍ എസ്. പ്രേം കൃഷ്ണന്, ജില്ല പൊലിസ് മേധാവി ആര്. ആനന്ദ്, പത്തനംതിട്ട നഗരസഭ അധ്യക്ഷ സിന്ധു അനില്‍, എ.ഡി.എം ബി. ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

