കോവിഡ് വാക്സിൻ: അംഗൻവാടി ഹെൽപർ മരിച്ചത് ജാഗ്രതക്കുറവ് കാരണമെന്ന് ബന്ധുക്കൾ
text_fieldsപത്തനംതിട്ട: ആരോഗ്യപ്രവർത്തകരുടെ ജാഗ്രതക്കുറവ് കാരണം അംഗൻവാടി ഹെൽപർ മരിച്ചതായി ബന്ധുക്കളുടെ പരാതി. വള്ളിക്കോട്-കോട്ടയം എഴുമൺ ചരിവുപുരയിടത്തിൽ കെ.എൻ. ബീനയാണ് (35) കഴിഞ്ഞ 10ന് മരിച്ചത്. എഴുമൺ അംഗൻവാടിയിലെ ഹെൽപറായിരുന്നു ബീന.
രണ്ടാംഘട്ട കോവിഡ് വാക്സിനേഷനുശേഷം ഗുരുതരാവസ്ഥയിലായ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 10ന് മരിക്കുകയുമായിരുന്നു. ബീനക്ക് നേരേത്ത ടി.ബിക്ക് ചികിത്സ നടത്തിയിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് മരുന്നുകൾ നിർത്തി. ഇതിനിെടയാണ് ഒന്നാംഘട്ട കോവിഡ് വാക്സിൻ ഫെബുവരി നാലിന് കോന്നി താലൂക്ക് ആശുപത്രിയിൽ എടുത്തത്. വാക്സിൻ എടുക്കുേമ്പാൾ ടി.ബി അസുഖമുണ്ടായിരുന്നുെവന്ന് ആരോഗ്യ പ്രവർത്തകരോടും ഡോക്ടർമാരോടും പറഞ്ഞെങ്കിലും തുടർപരിശോധനക്ക് ഡോക്ടർമാർ നിർദേശിച്ചില്ലെന്ന് ബീനയുെട ഭർത്താവ് രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പിന്നീട് രണ്ടാംഘട്ട വാക്സിൻ മാർച്ച് നാലിന് എടുത്തു. ഇതേതുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട് രക്തം ഛർദിച്ച് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മുമ്പ് ടി.ബി വന്ന വിവരം അറിയിച്ചിട്ടും ഇതിന്മേൽ വിശദ പരിശോധന നടത്താതെ നിസ്സാരമായി കോവിഡ് വാക്സിൻ നൽകിയതിനെ തുടർന്നാണ് ബീന മരിച്ചതെന്ന് രാജേന്ദ്രൻ പറഞ്ഞു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനകളിൽ ടി.ബി അവയവങ്ങളെ ബാധിച്ചതായി കണ്ടെത്തി. ബീനയുടെ മൂത്ത മകൾ ഡിഗ്രിക്കും ഇളയ മകൻ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. രണ്ട് െസൻറ് സ്ഥലത്തെ കൊച്ചുവീട്ടിലാണ് താമസം. ടാപ്പിങ് തൊഴിലാളിയായ രാജേന്ദ്രെൻറ തുച്ഛവരുമാനത്തിലാണ് കുടുംബം കഴിയുന്നത്. കുടുംബത്തെ സഹായിക്കാൻ സർക്കാർ തയാറാകണമെന്നും നീതി ലഭിക്കണമെന്നും രാജേന്ദ്രനും ബന്ധു പുഷ്പാംഗദനും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

