ദേശീയപാത 183 എയുടെ പുതുക്കിയ രൂപരേഖക്ക് നിർദേശം
text_fieldsറോഡ് വികസനം ചർച്ച ചെയ്യാൻ ചേര്‍ന്ന യോഗത്തില്‍ ആേൻറാ ആൻറണി എം.പി സംസാരിക്കുന്നു
പത്തനംതിട്ട: പുത്തന്‍പീടിക-കൈപ്പട്ടൂര്‍ റോഡില്‍ റിങ് റോഡുവരെ എത്തുന്നിടത്ത് എലവേറ്റഡ് ഹൈവേ ആവശ്യമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ദേശീയപാത 183എയില്‍ ആവശ്യമായ മാറ്റം വരുത്തി പുതുക്കിയ രൂപരേഖ സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദേശീയപാത 183 എയില്‍ ഭരണിക്കാവ് മുതല്‍ മുണ്ടക്കയം വരെ റോഡിെൻറയും ഇലവുങ്കല്‍ ളാഹ മുതല്‍ പമ്പവരെ റോഡിെൻറയും വികസന രൂപരേഖയുടെ തീരുമാനത്തിനായി ജനപ്രതിനിധികള്‍ പങ്കെടുത്ത പബ്ലിക് കണ്സള്ട്ടേഷന് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മൈലപ്രയില്‍ റോഡിന് വീതികൂട്ടേണ്ടത് അത്യാവശ്യമാണ്. അപകടങ്ങളും തിരക്കും ഒഴിവാക്കാന്‍ ഇവ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടന സമയത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന ഇലവുങ്കല്‍ ജങ്ഷനില്‍ റോഡിനുവീതി കൂട്ടേണ്ടത് അത്യാവശ്യമാണെന്ന് ആേൻറാ ആൻറണി എം.പി പറഞ്ഞു. എത്രമരങ്ങള്‍ വെട്ടിമാറ്റണമെന്ന കണക്കും എത്രത്തോളം വനപ്രദേശം റോഡിനായി ഉപയോഗിക്കേണ്ടി വരും എന്നതിനെപ്പറ്റിയും പുതിയ രൂപരേഖയില്‍ ഉള്‍പ്പെടുത്തണം. ഇത് അനുസരിച്ച് എത്ര ഇരട്ടിയോളം മരങ്ങള്െവച്ചുപിടിപ്പിക്കാനാകുമെന്നതും പകരമായി എത്രത്തോളം റവന്യൂ ഭൂമി വനം വകുപ്പിനായി നല്‍കണമെന്നതും അറിയാന്‍ സാധിക്കും. ഇലവുങ്കല്‍ ളാഹ മുതല്‍ പമ്പവരെ റോഡില്‍ നാലുവരിപ്പാത ആവശ്യമാണ്. ശബരിമല ബൈപാസുമായി ബന്ധപ്പെട്ട റോഡായതിനാല്‍ കേന്ദ്ര സര്‍ക്കാറിെൻറ അനുമതി ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് പണിയുമ്പോള്‍ സുരക്ഷയാണ് പ്രധാനമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. നിലവിലുള്ള റോഡിെൻറ സാഹചര്യത്തില്‍നിന്ന് കൂടുതല്‍ പഠിച്ച് രൂപരേഖയില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓമല്ലൂര്‍ ബൈപാസിെൻറ ഭാഗമായി വരുന്ന പ്രദേശത്ത് പഴയ കടത്തുകടവിലൂടെ പുതിയ പാലം നിര്‍മിക്കുന്നത് അഭികാമ്യമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. പത്തനംതിട്ട നഗരത്തിലെ റോഡ് നിര്‍മാണത്തിെൻറ രൂപരേഖ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കലക്ടര്‍ സന്ദീപ് കുമാര്‍, കൊല്ലം എന്‍.എച്ച് ഡിവിഷന് ഇ.ഇ കെ.എ. ജയ, ഡെപ്യൂട്ടി ഇ.ഇ. ഷീജ തോമസ്, കൊല്ലം എന്‍.എച്ച് ബൈപാസ് സബ്ഡിവിഷന് എ.ഇ.ഇ ജി.എസ്. ജ്യോതി, എന്‍.എച്ച് ഡിവിഷന് എ.ഇ. രാഖി എം. ദേവ്, എന്‍.എച്ച് ബൈപാസ് സബ്ഡിവിഷന് എ.ഇ. അനുപ്രിയ, കൊട്ടാരക്കര എന്‍.എച്ച് സെക്ഷന്‍ എ.ഇ. കീര്‍ത്തി, കിറ്റ്കോ ജനറല്‍ മാനേജര്‍ പ്രമോദ്, എസ്.ടി.യു.പി കണ്‍സ്ട്രക്ഷന്‍ മാനേജര്‍ സുനില്‍ തോമസ്, എസ്.ടി.യു.പി ഡിസൈന്‍ എൻജിനീയര്‍മാരായ അനിരുപണ് ചാറ്റര്‍ജി, സൗരവ് ചാറ്റര്‍ജി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

