ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് 17കാരിയെ പീഡിപ്പിച്ച കേസിൽ 18കാരൻ പിടിയിൽ
text_fieldsഅഭിഷേക്
പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് അടുപ്പത്തിലായി പതിനേഴുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ 18 കാരൻ അറസ്റ്റിൽ. കവിയൂർ മത്തിമല കോളനിക്ക് സമീപം മത്തിമല നിരവുകാലായിൽ വീട്ടിൽ എം.എസ്. അഭിഷേക് (18) നെ ആണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ രണ്ട് മുതൽ 21 വരെ കാലയളവിലായിരുന്നു കൊല്ലം പുനലൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. കൊല്ലം ശിശുക്ഷേമസമിതിയിൽനിന്ന് ലഭിച്ച വിവരത്തെതുടർന്ന് തിരുവല്ല സ്റ്റേഷൻ എസ്.സി.പി.ഒ കെ. ജയ കുട്ടിയെ പാർപ്പിച്ച ചിൽഡ്രൻസ് ഹോമിലെത്തി മൊഴി രേഖപ്പെടുത്തി. തുടർന്ന്, പോലീസ് ഇൻസ്പെക്ടർ ബി.കെ. സുനിൽ കൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ മത്തിമലയിലെ വീട്ടിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

