Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightഉതിമൂട്ടിൽ മേൽപാലം:...

ഉതിമൂട്ടിൽ മേൽപാലം: മന്ത്രിയെ വെട്ടി കെ.എസ്.ടി.പി

text_fields
bookmark_border
PA Muhammed Riyas
cancel

റാ​ന്നി: നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ റോ​ഡി​െൻറ ഭാ​ഗ​മാ​യി​ട്ടു​ള്ള റാ​ന്നി ഉ​തി​മൂ​ട് വ​ലി​യ ക​ലു​ങ്ക് ഭാ​ഗ​ത്ത് മേ​ൽ​പാ​ലം നി​ർ​മി​ക്കാ​ൻ സാ​ധി​ക്കി​െ​ല്ല​ന്ന് കെ.​എ​സ്.​ടി.​പി രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. ഈ ​ഭാ​ഗ​ത്ത് ഇ​പ്പോ​ൾ മു​ക​ളി​ലൂ​ടെ പോ​കു​ന്ന ക​നാ​ൽ​റോ​ഡി​ൽ​നി​ന്ന്​ 4.2 മീ. ​ഉ​യ​രം നി​ല​നി​ർ​ത്തി പു​തി​യ റോ​ഡ് നി​ർ​മി​ക്കു​മെ​ന്നാ​ണ് കെ.​എ​സ്.​ടി.​പി അ​റി​യി​ക്കു​ന്ന​ത്.

സ്ഥ​ല​പ​രി​മി​തി​മൂ​ലം ഉ​യ​രം​കൂ​ട്ടാ​ൻ ക​ഴി​യി​െ​ല്ല​ന്നും ഈ ​സ്ഥ​ല​ത്ത് 150 മീ. ​അ​ക​ലെ​യാ​യി മൈ​ന​ർ ബ്രി​ഡ്ജ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഫ്ലൈ​ഓ​വ​ർ നി​ർ​മി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

ഈ ​റോ​ഡി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​വ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ അ​നി​ൽ കാ​റ്റാ​ടി​ക്ക​ൽ, കെ.​എ​സ്.​ടി.​പി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ മ​റു​പ​ടി​യി​ലാ​ണ് വി​വ​രം അ​റി​യി​ച്ച​ത്.

ഇ​ത്ത​ര​ത്തി​ൽ നി​ർ​മാ​ണം ന​ട​ത്തി​യാ​ൽ ഉ​യ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം റോ​ഡു​ത​ന്നെ അ​പ്ര​സ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് സം​ജാ​ത​മാ​കു​ന്ന​ത്. ഇ​പ്പോ​ൾ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന റോ​ഡ് വീ​തി കു​റ​ച്ചും പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഉ​യ​രം​കു​റ​ച്ചും നി​ർ​മി​ക്കു​ന്ന​തു​മൂ​ലം വെ​ള്ളം ക​യ​റി ഗ​താ​ഗ​ത​ത​ട​സ്സം നേ​രി​ടു​മെ​ന്ന ആ​ശ​ങ്ക​ക​ളും പ​രാ​തി​ക​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്​. വി​ഷ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും മ​റ്റ്​ ബ​ന്ധ​പ്പെ​ട്ട​വ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട്​ ഇ​വി​ടെ ഫ്ലൈ​ഓ​വ​ർ നി​ർ​മി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ക​ലു​ങ്ക് ഭാ​ഗ​ത്തെ ക​നാ​ലി​ന് മു​ക​ളി​ലൂ​ടെ ഫ്ലൈ ​ഓ​വ​ർ നി​ർ​മി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം.​എ​ൽ.​എ​ക്ക്​ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. അ​തോ​ടെ ഇ​വി​ടെ ഫ്ലൈ​ഓ​വ​ർ നി​ർ​മി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ർ. മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ന്​ വി​രു​ദ്ധ​മാ​യാ​ണ്​ കെ.​എ​സ്.​ടി.​പി ഫ്ലൈ​ഓ​വ​ർ നി​ർ​മി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്തെ റോ​ഡി​ന്​ 4.2 മീ. ​മാ​ത്രം മു​ക​ളി​ലൂ​ടെ​യാ​ണ് പ​മ്പ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി ജ​ല​സേ​ച​ന​ത്തി​നാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ക​നാ​ൽ പോ​കു​ന്ന​ത്.

റോ​ഡ് ഇ​വി​ടെ താ​ഴ്ത്തി നി​ർ​മി​ച്ചാ​ൽ സൈ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന തോ​ട്ടി​ലെ വെ​ള്ളം റോ​ഡി​ൽ ക​യ​റും. ഇ​പ്പോ​ഴ​ത്തെ വ​ലി​യ ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ​ക്ക് 4.8 മു​ത​ൽ അ​ഞ്ചു മീ. ​വ​രെ ഉ​യ​ര​മു​ണ്ട്. റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന പാ​ത​യാ​യി പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത മാ​റും.

വ​ലി​യ ക​ണ്ടെ​യ്ന​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ലോ​റി​ക​ൾ ഇ​തു​വ​ഴി പോ​കു​ന്ന​തി​ന്​ ഉ​തി​മൂ​ട്ടി​ലെ വ​ലി​യ ക​ലു​ങ്കി​ന്​ മു​ക​ളി​ലെ ക​നാ​ൽ പ്ര​തി​ബ​ന്ധ​മാ​കും. ഇ​ത് പ​രി​ഹ​രി​ക്ക​ണ​മെ​ങ്കി​ൽ ക​നാ​ലി​െൻറ മു​ക​ളി​ലൂ​ടെ ഫ്ലൈ​ഓ​വ​ർ നി​ർ​മി​ക്കു​ക മാ​ത്ര​മാ​ണ്​ പോം​വ​ഴി. ഇ​ക്കാ​ര്യം എം.​എ​ൽ.​എ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യി​ല്ലാ​തെ പോ​കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flyover
News Summary - Uthimoottil flyover: Minister hacked by KSTP
Next Story