Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightപമ്പാനദിയിൽ അജ്ഞാത...

പമ്പാനദിയിൽ അജ്ഞാത മൃതദേഹം; ഫയർഫോഴ്സ് തിരച്ചിൽ നടത്തി

text_fields
bookmark_border
searching operation for dead body
cancel
camera_alt

പ​മ്പാ​ന​ദി​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​െ​ണ്ട​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് റാ​ന്നി ഫ​യ​ർ​ഫോ​ഴ്സ് യൂ​നി​റ്റ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു

റാ​ന്നി: പ​മ്പാ​ന​ദി​യി​ല്‍ ഇ​ട​ക്കു​ളം ചൊ​വ്വൂ​ര്‍ ക​ട​വി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ഒ​ഴു​കി​ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും തി​ര​ച്ചി​ൽ ന​ട​ത്തി.

എ​ന്നാ​ല്‍, നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​ക്കോ പൊ​ലീ​സി​നോ മൃ​ത​ദേ​ഹം ക​ര​ക്കെ​ടു​ക്കാ​നാ​യി​ല്ല. വ​ട​ശ്ശേ​രി​ക്ക​ര ഭാ​ഗ​ത്തു​നി​ന്ന്​ ക​മി​ഴ്ന്ന നി​ല​യി​ല്‍ ഒ​ഴു​കി​വ​ന്ന പു​രു​ഷ​​േ​ൻ​റ​തെ​ന്ന്​ സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ട​ക്കു​ളം പ​ള്ളി​യോ​ട ക​ട​വി​ല്‍ പി​ന്നീ​ട് കാ​ണാ​താ​യി.

ഇ​വി​ടെ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ റാ​ന്നി യൂ​നി​റ്റി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ങ്കി​ലും എ​ൻ​ജി​ന്‍ ത​ക​രാ​റു​കാ​ര​ണം ബോ​ട്ട് സ്​​റ്റാ​ര്‍ട്ടാ​ക്കാ​ന്‍ വൈ​കി​യ​താ​ണ് മൃ​ത​ദേ​ഹം ക​ര​ക്കെ​ടു​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മാ​യ​ത്.

പി​ന്നീ​ട് മൃ​ത​ദേ​ഹം ന​ദി​യു​ടെ ആ​ഴ​ത്തി​ല്‍ താ​ഴു​ക​യോ ഒ​ഴു​കി​പ്പോ​വു​ക​യോ ചെ​യ്ത​താ​യാ​ണ് ക​രു​തു​ന്ന​ത്. റാ​ന്നി പൊ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pampaunidentified bodydeadbody found
News Summary - Unidentified body found in Pamp river; Firefighters conducted search
Next Story