പെരുന്തേനരുവിയിൽ കാണാതായ യുവാവിനെ മൂന്നാം ദിവസവും കണ്ടെത്തിയില്ല
text_fieldsപെരുന്തേനരുവിയിൽ കാണാതായ യുവാവിനുവേണ്ടി ഫയർഫോഴ്സും എൻ.ഡി.ആർ.എഫ് സംഘവും തിരച്ചിൽ നടത്തുന്നു
റാന്നി: പെരുന്തേനരുവി ഡാമിന് സമീപത്തുനിന്ന് യുവാവ് ഒഴുക്കിൽപെട്ട് മൂന്നാം ദിവസമായിട്ടും കണ്ടെത്തിയില്ല. പൊൻകുന്നം ചിറക്കടവ് തുറുവാതുക്കൾ വീട്ടിൽ സാജെൻറ മകൻ എബി സാജനെയാണ് (22) കാണാതായത്. വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്.
കുടുംബത്തോടൊപ്പം പെരുന്തേനരുവി വെള്ളച്ചാട്ടം കാണാൻ വന്നതായിരുന്നു. ആറുപേരടങ്ങുന്ന സംഘത്തിൽപെട്ട എബി സാജൻ വെള്ളിയാഴ്ച വൈകീട്ട് 6.20ടെയാണ് ഒഴുക്കിൽപെട്ട് കാണാതായത്. ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.
അഗ്നിരക്ഷാസേന, എൻ.ഡി.ആർ.എഫ്, സ്കൂബ ടീം, നന്മ കൂട്ടം എന്നിവർ ചേർന്ന് ഞായറാഴ്ച രാത്രി വൈകിയും തിരച്ചിൽ നടത്തി.

