Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീടിെൻറ മുറ്റവും സംരക്ഷണഭിത്തിയും ഇടിഞ്ഞു; ഗൃഹനാഥൻ 15 അടി താഴ്ചയിലേക്ക് വീണു
text_fieldsbookmark_border
റാന്നി തെക്കേപ്പുറം തെക്കേതിൽ റെജിയുടെ വീടിെൻറ സംരക്ഷണഭിത്തി ഇടിഞ്ഞപ്പോൾ
റാന്നി (പത്തനംതിട്ട): കനത്ത മഴയിൽ വീടിെൻറ സംരക്ഷണഭിത്തിയും മുറ്റവും ഇടിഞ്ഞുവീണു. ഗൃഹനാഥൻ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഏഴരയോടെ റാന്നി തെക്കേപ്പുറം തെക്കേതിൽ റെജി (55) ആണ് അപകടത്തിൽപ്പെട്ടത്. സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് വീടിനും ബലക്ഷയമായി.
റെജി വീടിെൻറ മുൻവശത്തെ കൈപ്പടയിൽ ഇരിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് മകൻ റിജോ എത്തിയപ്പോൾ പിതാവ് പതിനഞ്ചടിയോളം താഴ്ചയിൽ വീണുകിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. വാർഡ് അംഗം പ്രകാശ് കുഴികാലയും റവന്യൂ സംഘവും സംഭവസ്ഥലം സന്ദർശിച്ചു.
Next Story

