Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightRannichevron_rightഒഴുക്കിൽപെട്ട്...

ഒഴുക്കിൽപെട്ട് വിദ്യാർഥിയെ കാണാതായി

text_fields
bookmark_border
drown
cancel

റാന്നി: മീന്‍പിടിക്കുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീണ വിദ്യാർഥിയെ കാണാതായി. ചെട്ടിമുക്ക് കരിങ്കുറ്റി മുള്ളംകുഴി തടത്തില്‍ ചാക്കോ ജോണി‍െൻറ മകന്‍ ജോണ്‍ ചാക്കോയെയാണ്​ (മോനിഷ്- -20) കാണാതായത്. വലിയകാവ് തോട്ടിലെ ചാവോംമണ്ണില്‍പടി ബണ്ടു പാലത്തിന് താഴെ പുള്ളോലി പമ്പുഹൗസിന് സമീപത്തെ കയത്തിലാണ് ഇയാള്‍ വീണത്.

സുഹൃത്തുക്കൾക്കൊപ്പം മീന്‍പിടിക്കാനെത്തി കയത്തില്‍പെടുകയായിരുന്നു. എരുമേലി ഷേര്‍മൗണ്ട് കോളജ്​ രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥിയായിരുന്നു. റാന്നി പൊലീസി​െൻറയും അഗ്​നിശമന സേന റാന്നി യൂനിറ്റി​െൻറയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല.

ഒഴുക്ക് ശക്തമായതിനാല്‍ വെള്ളത്തിനടിയിലേക്ക്​ അഗ്​നിശമന സേനാംഗങ്ങള്‍ക്ക് മുങ്ങാന്‍ കഴിയുന്നില്ല. രാത്രി വൈകിയും തിരച്ചിൽ തുടരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student missingCanal
News Summary - The student went missing in the canal
Next Story