റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നു; തിരിഞ്ഞുനോക്കാതെ അധികൃതര്‍
text_fieldsബ്ലോക്കുപടി -തോട്ടമൺ - പെരുമ്പുഴ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞനിലയിൽ
റാന്നി: നിരവധി സ്കൂള്‍ ബസുകളടക്കം സഞ്ചരിക്കുന്ന റോഡിലെ സംരക്ഷണ ഭിത്തി തകര്‍ന്നിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. ബ്ലോക്കുപടി -തോട്ടമൺ - പെരുമ്പുഴ റോഡിൽ ബ്ലോക്കുപടിയിൽ റോഡിന്റെ തുടക്കത്തിലാണ് സംരക്ഷണ ഭിത്തി തകര്‍ന്നത്. കഴിഞ്ഞ മാസം കൂറ്റന്‍ മരവുമായി വന്ന ക്രെയിന്‍ ഇവിടെ മറിഞ്ഞതിനെ തുടർന്നാണ് തിട്ടയിടിഞ്ഞത്. ഇതോടെയാണ് റോഡ് അപകടവസ്ഥയിലായത്. കോഴഞ്ചേരി-ബ്ലോക്കുപടി റോഡില്‍ നിന്ന് ഈ ഭാഗത്തേക്ക് സ്കൂള്‍ ബസുകള്‍ തിരിഞ്ഞുകയറുന്നത് ഇടിഞ്ഞ തിട്ടയുടെ സമീപത്ത് കൂടിയാണ്. വർഷങ്ങളായി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് അതിര്‍ത്തി തിരിച്ച് കല്ലിട്ട ബൈപ്പാസ് റോഡാണിത്. സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാണ ജോലികള്‍ വൈകുന്നത് അപകട സാധ്യത വർധിക്കാൻ കാരണമാകുമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് ഇവിടെ സംരക്ഷണ ഭിത്തി നിർമിക്കണമെന്നാണ് ആവശ്യം.

